പുലിമുരുകന്റെ ജൈത്രയാത്ര അവസാനിക്കുന്നില്ല; ഹിന്ദി ഡബ്ബ് യൂട്യൂബ് പതിപ്പിന് 60 മില്ല്യണ്‍ കാഴ്ച്ചക്കാര്‍, നേട്ടം മലയാള സിനിമ ചരിത്രത്തില്‍ ആദ്യം

മലയാള സിനിമയെ പുതിയ റെക്കോഡിലേക്ക് കൈപിടിച്ചുയര്‍ത്തിയ ചിത്രമായിരുന്നു പുലിമുരുകന്‍. മോഹന്‍ലാല്‍ നായകനായ ചിത്രം സംവിധാനം ചെയ്തത് വൈശാഖ് ആയിരുന്നു .ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. മലയാളത്തിലെ ആദ്യ 100 കോടി ക്ലബില്‍ ഇടം നേടുന്ന ചിത്രവുമായി മാറി പുലിമുരുകന്‍.

ഇപ്പോള്‍ പുലിമുരുകനെ തേടി മറ്റൊരു അംഗീകാരം കൂടി എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഹിന്ദി ഡബ്ബ് പതിപ്പിന് യൂട്യൂബില്‍ 60 മില്യന്‍ കാഴ്ചക്കാര്‍ തികഞ്ഞിരിക്കുകയാണ് ഇപ്പോള്‍. മറ്റൊരു മലയാള സിനിമയ്ക്കും ലഭിക്കാത്ത റെക്കോഡ് ആണ് ഇപ്പോള്‍ പുലിമുരുകന്‍ സ്വന്തമാക്കിയത്.

ഷേര്‍ കാ ശിക്കാര്‍ എന്ന പേരിലാണ് യൂട്യൂബില്‍ പുലിമുരുകന്‍ ഹിന്ദി റിലീസ് ചെയ്തത്.

Read more