ഒ.ടി.ടി റിലീസ് വേണമോയെന്ന് നിർമ്മാതാക്കൾക്ക് തീരുമാനിക്കാം; പിന്തുണയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

മലയാള സിനിമകളുടെ ഒടിടി റിലീസിനെ പിന്തുണച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ഇന്ന് ചേർന്ന വെർച്യുൽ യോഗത്തിലാണ് ഓൺലൈൻ റിലീസിന് അനുകൂലമായ തീരുമാനമെടുത്തത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒടിടി റിലീസ് വേണമോയെന്ന് നിർമ്മാതാക്കൾക്ക് തീരുമാനിക്കാമെന്നും അസോസിയേഷൻ വ്യക്തമാക്കി.

ചിത്രീകരണം പൂർത്തിയായ 15 സിനിമകളുടെ നിർമ്മാതാക്കളുമായി അസോസിയേഷൻ ചർച്ച നടത്താനും തീരുമാനമായി. അതേസമയം ഓൺലൈൻ റിലീസിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് നൽകിയ കത്തിന് മറുപടി ലഭിച്ച ശേഷം മാത്രം തുടർ ചർച്ചകൾ നടത്തുവെന്ന് തിയേറ്റർ ഉടമകളുടെ സംഘടന അറിയിച്ചു.

Read more

ജയസൂര്യ നായകനാകുന്ന “സൂഫിയും സുജാതയും” ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് ബാബു നിലപാടിൽ ഉറച്ചു നിന്നതോടെയാണ് തിയേറ്ററുടമകളുടെ സംഘടനകൾ പരാതിയുമായെത്തിയത്.