സ്വന്തം സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് പ്രിയ വാര്യര്‍! വീഡിയോ

തന്റെ പുതിയ ചിത്രം ‘ഫോര്‍ ഇയേഴ്‌സ്’ കണ്ട് പൊട്ടിക്കരഞ്ഞ് പ്രിയ വാര്യര്‍. കൊച്ചിയില്‍ നടന്ന 4 ഇയേഴ്സിന്റെ പ്രിവ്യൂ ഷോ കണ്ടിറങ്ങിയ പ്രിയ വികാരാധീനയായി പൊട്ടിക്കരയുകയായിരുന്നു. കരച്ചിലടക്കാന്‍ പാടുപെട്ട പ്രിയയെ ചിത്രത്തിലെ നായകനായ സര്‍ജാനോ ഖാലിദാണ് ആശ്വസിപ്പിച്ചത്.

കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്നമാണ് ഈ ചിത്രം സാക്ഷാത്കരിച്ചതെന്നും സ്വന്തം ജീവിതത്തോട് അടുത്തു നില്‍ക്കുന്നതാണ് ഗായത്രി എന്ന കഥാപാത്രമെന്നും പ്രിയ പറഞ്ഞു. എല്ലാവര്‍ക്കും ഇമോഷണലി കണക്ട് ആകുന്നതാണ് ചിത്രമെന്നും അതിനുള്ള ഏറ്റവും വലിയ തെളിവാണ് പ്രിയയുടെ പ്രതികരണമെന്നും നടന്‍ സര്‍ജാനോ ഖാലിദ് പറഞ്ഞു.

ക്യാമ്പസ് പ്രണയവും, വിരഹവും, കൂടിച്ചേരലുകളും പ്രമേയമാക്കി രഞ്ജിത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഫോര്‍ ഇയേഴ്‌സ്. ഇന്ന് ചിത്രം തിയേറ്ററുകളിലെത്തും. ജയസൂര്യയെ നായകനാക്കി ഒരുക്കിയ ‘സണ്ണി’ക്ക് ശേഷം രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്.

Read more

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സാലു കെ തോമസാണ്. സാന്ദ്ര മാധവ്, സന്ധൂപ് നാരായണന്‍, ആരതി മോഹന്‍, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കര്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ശങ്കര്‍ ശര്‍മ്മയാണ്.