പൃഥ്വിരാജിന്റെ ‘വിലായത്ത് ബുദ്ധ’യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. നവംബര്‍ 21ന് ആണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. ഉര്‍വശി തിയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന് നിര്‍മ്മിച്ച് ജയന് നമ്പ്യാര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ജി.ആര് ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ‘വിലായത്ത് ബുദ്ധ’ അതേ പേരില്‍ തന്നെയാണ് ജയന് നമ്പ്യാരുടെ സംവിധാനത്തില്‍ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്.
പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ജി.ആര് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് വിലായത്ത് ബുദ്ധയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൊന്നുകായ്ക്കുന്ന മരമെന്ന് വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.
ഷമ്മി തിലകന്, അനു മോഹന്‍, രാജശ്രീ നായര്‍, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ട്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. ‘കാന്താര ചാപ്റ്റര്‍ 1, ചാപ്റ്റര്‍ 2 ചിത്രങ്ങളുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപും രണദേവും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
Read more
എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍: സംഗീത് സേനന്, എഡിറ്റര്‍: ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ബംഗ്ലാന്‍, ലൈന്‍ പ്രൊഡ്യൂസര്‍: രഘു സുഭാഷ് ചന്ദ്രന്, ആര്‍ട്ട് ഡയറക്ടര്‍: ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ്: മനു മോഹന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്: അലക്സ് ഇ. കുര്യന്, പ്രൊജക്ട് ഡിസൈനര്‍: മനു ആലുക്കല്‍, സൗണ്ട് ഡിസൈന്‍: അജയന് അടാട്ട്, പയസ്മോന്‍ സണ്ണി, സൗണ്ട് മിക്സ്: എംആര്‍ രാജാകൃഷ്ണന്.







