പൃഥ്വിരാജ് ഇനി ചന്ദന മോഷ്ടാവ് 'ഡബിള്‍ മോഹന്‍'

വിലായത്ത് ബുദ്ധയുടെ സെറ്റില്‍ ജോയിന്‍ ചെയ്ത് പൃഥ്വിരാജ്. കഴിഞ്ഞ ദിവസം മറയൂരില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. നവാഗതനായ ജയന്‍ നമ്പ്യാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലൂസിഫറിന്റെ സഹസംവിധായകന്‍ ആയിരുന്നു ജയന്‍ നമ്പ്യാര്‍ എന്ന പ്രത്യേകത കൂടിയുണ്ട്.

ജി. ആര്‍ ഇന്ദുഗോപന്റെ പ്രശസ്ത നോവലായ വിലായത് ബുദ്ധ അതേ പേരില്‍ തന്നെയാണ് സിനിമയാക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് നായിക. ചന്ദന മോഷ്ട്ടാവായ ഡബിള്‍ മോഹന്‍ എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിക്കുമ്പോള്‍ നായകനോടൊപ്പം നിറഞ്ഞു നില്‍ക്കുന്ന തൂവെള്ള ഭാസ്‌കരന്‍ എന്ന കഥാപാത്രത്തെ കോട്ടയം രമേശും അവതരിപ്പിക്കുന്നു.

ജി.ആര്‍. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് വിലായത് ബുദ്ധയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന ഈ സിനിമ സച്ചിയുടെ ശിഷ്യന്‍ ജയന്‍ നമ്പ്യാര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഷമ്മി തിലകന്‍, അനു മോഹന്‍, രാജശ്രീ നായര്‍, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ട്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. ‘777 ചാര്‍ലി’യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപാണ് ക്യാമറ. കന്നഡയിലെ ഹിറ്റ് സിനിമകളിലൊന്നായ ബെല്‍ബോട്ടം ക്യാമറ കൈകാര്യം ചെയ്തതും അരവിന്ദ് കശ്യപാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്സ് ഇ. കുര്യന്‍, വാര്‍ത്താപ്രചരണം: സ്നേക്ക് പ്ലാന്റ്.