'കടുവ' ഇന്ന് ലുലുവില്‍

പൃഥ്വിരാജ് – ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘കടുവ’. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം. പൃഥ്വിരാജിനെക്കൂടാതെ വിവേക് ഒബ്റോയ്, സംയുക്ത മേനോന്‍, അലെന്‍സിയര്‍, ഇന്നസെന്റ്, ഷാജോണ്‍, ജോയ് മാത്യു, ബൈജു സന്തോഷ്, അര്‍ജുന്‍ അശോകന്‍, സുധീര്‍ കരമന, രാഹുല്‍ മാധവ്, അനീഷ് ജി മേനോന്‍, നന്ദു, സീമ, പ്രിയങ്ക നായര്‍ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസായിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനുമാണ് ‘കടുവ’ നിര്‍മിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ വിജയം ആഘോഷിക്കുവാനായി ഇന്ന് തിരുവനന്തപുരത്ത് എത്തുകയാണ് പൃഥ്വിരാജ് . ലുലു മാളില്‍ വൈകിട്ട് 6.30 നാകും താരം എത്തുക. നടന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

20 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് ലോകമെമ്പാടും അഞ്ഞൂറില്‍ പരം തിയേറ്ററുകളില്‍ സ്‌ക്രീനിങ് ഉണ്ട്. ഷാജി കൈലാസ് എന്ന സംവിധായകന്റെ മാസ് തിരിച്ചുവരവ് എന്നാണ് പ്രേക്ഷകര്‍ ചിത്രത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നത്.

Read more

ചിത്രത്തില്‍ അലന്‍സിയര്‍, കലാഭവന്‍ ഷാജോണ്‍, സീമ എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. വില്ലന്‍ വേഷത്തില്‍ വിവേക് ഒബ്‌റോയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്.