പിയാനോ വായിച്ച്, പാട്ടുപാടി പൃഥ്വിയുടെ അല്ലി; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

മലയാളത്തിന്റെ പ്രിയ താരപുത്രിയാണ് പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകള്‍ അല്ലി എന്ന അലംകൃത. മകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അധികം പങ്കുവെയ്ക്കാറില്ലെങ്കിലും അല്ലിയുടെ വിശേഷങ്ങള്‍ പൃഥ്വിയും സുപ്രിയയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ, അല്ലി പിയാനോ വായിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സുപ്രിയയാണ് അല്ലി പിയാനോ വായിക്കുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

“മമ്മാസ് ബേബി” എന്ന തലക്കെട്ടോടെ സുപ്രിയ പങ്കുവച്ച വിഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു. വളര്‍ന്നു വരുന്ന സംഗീതജ്ഞ എന്നും അമ്മയുടെ അല്ലി എന്നും സുപ്രിയ ഇതോടൊപ്പം കുറിച്ചിട്ടുണ്ട്. വളരെ ആസ്വദിച്ചാണ് അല്ലിയുടെ പിയാനോ വായന. ഒപ്പം പാട്ടും പാടുന്നുമുണ്ട്.

പുറം തിരിഞ്ഞിരുന്ന് പിയാനോ വായിക്കുന്ന അല്ലിയുടെ മുഖം വീഡിയോയില്‍ വ്യക്തമല്ല. എന്നിരുന്നാലും അല്ലിയുടെ പിയാനോ വായന ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കഴിഞ്ഞു.

https://www.instagram.com/p/B5E1FEEJRni/?utm_source=ig_web_copy_link