സച്ചിനും റീനുവും വീണ്ടുമെത്തുന്നു; 'പ്രേമലു 2' പ്രഖ്യാപിച്ച് ഭാവന സ്റ്റുഡിയോസ്

സൂപ്പർ ശരണ്യ’യ്ക്ക് ശേഷം ഗിരീഷ് എ. ഡി സംവിധാനം ചെയ്ത ‘പ്രേമലു’ ഒടിടിയിലും ഗംഭീര പ്രേക്ഷക പ്രതികരണങ്ങൾ നേടികൊണ്ടിരിക്കുകയാണ്. 100 കോടി നേട്ടത്തിന് പിന്നാലെ വലിയ രീതിയിൽ പ്രേക്ഷകർ പ്രേമലു ഏറ്റെടുത്തിരുന്നു.

നസ്ലെൻ, മമിത ബൈജു കോമ്പോ വീണ്ടുമൊന്നിക്കുകയാണ്. ഇപ്പോഴിതാ ‘പ്രേമലു 2’ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രൊഡക്ഷൻ കമ്പനിയായ ഭാവന സ്റ്റുഡിയോസ്. 2025-ലാണ് ചിത്രത്തിന്റെ റിലീസ്. രണ്ടാം ഭാഗം വരുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആളുകൾ ചിത്രത്തെ നോക്കികാണുന്നത്.

May be an illustration of text

റോം- കോം വിഭാഗത്തിലിറങ്ങിയ ചിത്രം ആദ്യ ദിനം മുതലേ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിഷ്ണു വിജയ് സംഗീതമൊരുക്കുന്ന ചിത്രത്തിൽ അജ്മൽ സാബു ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

Read more