റെഡ് കാര്‍പറ്റില്‍ 'തലൈവി' ലുക്കില്‍ പ്രയാഗ; സൈമ വേദിയിലെ ചിത്രങ്ങള്‍ കണ്ട് സംശയങ്ങളുമായി ആരാധകര്‍

റെഡ് കാര്‍പറ്റില്‍ എത്തുന്ന സിനിമാ താരങ്ങളുടെ വസ്ത്രങ്ങളും ആക്‌സസറീസും ശ്രദ്ധ നേടാറുണ്ട്. സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് (സൈമ) നിശയില്‍ എത്തിയ നടി പ്രയാഗ മാര്‍ട്ടിന്റെ ലുക്കാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പതിവിലും വിപരീതമായി ഏറെ വേറിട്ട ലുക്കിലാണ് പ്രയാഗ റെഡ് കാര്‍പറ്റില്‍ എത്തിയത്.

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അനുസ്മരിപ്പിക്കുന്ന വേഷത്തിലാണ് പ്രയാഗ ചടങ്ങിന് എത്തിയത്. ചുവപ്പും കറുപ്പും കരകളുള്ള വെള്ള നിറത്തിലുള്ള സാരിയും ഉടുത്ത്, ചുവപ്പ് വട്ടപ്പൊട്ടും കുത്തിയാണ് പ്രയാഗ റെഡ് കാര്‍പ്പറ്റില്‍ പ്രത്യക്ഷപ്പെട്ടത്. സൈമയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് നടിയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

തലൈവി ലുക്ക്, വീണ്ടുമൊരു തലൈവി ചിത്രം എത്തുമോ എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. അതേസമയം, നവരസ എന്ന നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രത്തിലാണ് പ്രയാഗ ഒടുവില്‍ എത്തിയത്. നവരസയില്‍ സൂര്യ നായകനായ ഗിറ്റാര്‍ കമ്പി മേലെ നിണ്‍ട്ര് എന്ന ചിത്രത്തിലാണ് പ്രയാഗ വേഷമിട്ടത്.

അടുത്തിടെ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് പ്രയാഗ തുറന്നു പറഞ്ഞിരുന്നു. ഒരു റിലേഷന്‍ഷിപ്പിനെ കുറിച്ചോ പാര്‍ട്ണറെ കുറിച്ചോ ഒന്നും താന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും നിലവില്‍ കരിയറില്‍ മാത്രമാണ് ഫോക്കസ് ചെയ്യുന്നതെന്നുമാണ് പ്രയാഗ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

 

View this post on Instagram

 

A post shared by SIIMA (@siimawards)