വിജയ്ക്ക് ചുവടൊരുക്കാൻ പ്രഭു ദേവ; 13 വർഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നത് 'ദളപതി 66'ൽ

വിജയിനെ കേന്ദ്ര കഥാപാത്രമാക്കി വംശി പൈടപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം ‘ദളപതി 66’ൽ നൃത്ത സംവിധായകനായി പ്രഭുദേവ എത്തും. നീണ്ട പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് വിജയ്ക്ക് വേണ്ടി പ്രഭു ദേവ കൊറിയോഗ്രാഫി ചെയ്യാൻ ഒരുങ്ങുന്നത്. മുൻപ് വിജയിയുടെ ‘വില്ല്’, ‘പോക്കിരി’ സിനിമകൾക്ക് വേണ്ടിയാണ് അവസാനമായി ഇരുവരും ഒന്നിച്ചത്.

ഗാനരംഗങ്ങൾ ഹൈദരാബാദിൽ ചിത്രീകരിക്കാന്നു വെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. രണ്ട് സിനിമകളിലേയും പോലെ ദളപതി 66യിലും താരം അതിഥി വേഷത്തിൽ പ്രഭുവേദ എത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.. എസ് തമനാണ് ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ ഏറ്റവും മികച്ചതാണ് വിജയ്ക്കുവേണ്ടി ഒരുക്കുന്നതെന്ന് തമൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

.’അഴകിയ തമിഴ് മകൻ’, ‘കത്തി’, ‘ബിഗിൽ’ എന്നീ സിനിമകൾക്ക് ശേഷം വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ദളപതി 66. ഇറട്ടോമാനിയ എന്ന അസുഖബാധിതനായും ഒരു യുവാവിന്റെ വേഷത്തിലും വിജയ് എത്തും പ്രതിനായകനായി ബോളിവുഡ് താരം സഞ്ജയ് ദത്ത് എത്തുമെന്നാണ് റിപ്പോർട്ടുകൾ.

Read more

‘ഇമോഷണൽ ഡ്രാമ’ എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾ ഒന്നും ഇല്ലായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിൽ തെലുങ്ക് താരം നാനിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശ്രീ വെങ്കിട ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ് ചിത്രം നിർമ്മിക്കുന്നത്