പ്രഭുദേവയുടെ കാല്‍വിരലില്‍ കടിച്ച് നടി..; 'ബ്ലൂ ഫിലിം നിലവാരത്തില്‍ നിര്‍മ്മിച്ച ഗാനം', വ്യാപക വിമര്‍ശനം

പ്രഭുദേവയുടെ ‘വൂള്‍ഫ്’ എന്ന ചിത്രത്തിലെ ഗാനത്തിനെതിരെ കടുത്ത വിമര്‍ശനം. ചിത്രത്തിലെ ‘സാസ സാസ’ എന്ന ഗാനത്തില്‍ പ്രഭുദേവയുടെ കാലിലെ തള്ള വിരലില്‍ നടി ശ്രീഗോപിക കടിക്കുന്ന രംഗമാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. പ്രഭുദേവ, അനസൂയ ഭരദ്വാജ്, റായ് ലക്ഷ്മി, ശ്രീഗോപിക തുടങ്ങിയവരാണ് ഗാനത്തിലുള്ളത്.

അതീവ ഗ്ലാമറസ് ആയാണ് നായികമാര്‍ ഗാനരംഗത്തില്‍ എത്തുന്നത്. ഗാനത്തിന്റെ അവസാന ഭാഗത്താണ് ശ്രീഗോപിക പ്രഭുദേവയുടെ വിരലില്‍ കടിക്കുന്ന രംഗമുള്ളത്. ബ്ലൂ ഫിലിമുകളുടെ നിലവാരത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് വിമര്‍ശനം.

പ്രഭുദേവയുടെ മാര്‍ക്കറ്റ് ഇടിഞ്ഞതിനാലാണ് ഇത്തരം നിലവാരമില്ലാത്ത സീനുകളില്‍ അഭിനയിക്കുന്നത് എന്നും പ്രേക്ഷകര്‍ കമന്റ് ചെയ്യുന്നുണ്ട്. അംരീഷ് ആണ് ഈ ഗാനം ഒരുക്കിയത്. ഹരി ചരണിന്റേതാണ് ആലാപനം. പ്രഭുദേവയെ നായകനാക്കി വിനൂ വെങ്കിടേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വൂള്‍ഫ്. മലയാളി താരം അഞ്ചു കുര്യനാണ് ചിത്രത്തിലെ നായിക.

Read more

അതേസമയം, മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായി താരം അഭിനയിക്കുന്ന നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കത്തനാര്‍: ദ വൈല്‍ഡ് സോര്‍സറര്‍ ചിത്രത്തില്‍ പ്രഭുദേവ വേഷമിടുന്നുണ്ട്. മുസാസി, സിങ്കനല്ലൂര്‍ സിഗ്നല്‍, മഹാരാഗ്നി – ക്യൂന്‍ ഓഫ് ക്യൂന്‍സ് എന്നീ ചിത്രങ്ങളും പ്രഭുദേവയുടെതായി ഒരുങ്ങുന്നുണ്ട്.