പ്രഭാസില്‍ നിന്ന് വളരെ മനോവേദനയുണ്ടാക്കുന്ന അനുഭവം ഉണ്ടായി, ഇനിയില്ല; കടുത്തതീരുമാനമെടുത്ത് അനുഷ്‌ക ഷെട്ടി

ഒരിക്കല്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന വാര്‍ത്തയാണ് അനുഷ്‌ക-പ്രഭാസ് പ്രണയം. ഇരുവരും ഏറെ നാള്‍ കടുത്ത പ്രണയത്തിലായിരുന്നെന്നു എന്നാല്‍ പിന്നീട് ബന്ധം മുന്നോട്ട് പോയില്ലെന്നുമൊക്കെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതൊക്കെ വൈറലായതിന് പിന്നാലെ തങ്ങള്‍ പ്രണയത്തിലല്ലെന്നാണ് പ്രഭാസും അനുഷ്‌കയും വ്യക്തമാക്കിയത്. പ്രഭാസ് തന്റെ അടുത്ത സുഹൃത്താണെന്നും എന്നാല്‍ പ്രണയമില്ലെന്നും അനുഷ്‌ക ഷെട്ടി തന്നെ പറഞ്ഞിരുന്നു.

ഇത്രയൊക്കെയായെങ്കിലും ഈ ഗോസിപ്പ് വീണ്ടും പ്രചരിച്ചുകൊണ്ടിരുന്നു. അടുത്തിടെയും ഇവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പല വാര്‍ത്തകളും പുറത്തുവന്നിരുന്നു. അനുഷ്‌ക ഷെട്ടിയുമായുള്ള ബന്ധം പ്രഭാസ് ഉപേക്ഷിക്കുകയായിരുന്നെന്നും മറ്റൊരു മുതിര്‍ന്ന നടനുമായി അനുഷ്‌ക അടുത്തതോടെയാണ് ഈ ബന്ധം അവസാനിച്ചതെന്നുമായിരുന്നു വാര്‍ത്തകള്‍.

ഇപ്പോഴിതാ അതിന് പിന്നാലെ അനുഷ്‌കയെയും പ്രഭാസിനെയും കുറിച്ചുള്ള മറ്റൊരു വിവരമാണ് ഇപ്പോള്‍ തെലുങ്ക് മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് . പ്രഭാസിനൊപ്പം ഇനി അഭിനയിക്കില്ലെന്ന തീരുമാനമെടുത്തിരിക്കുകയാണത്രെ അനുഷ്‌ക ഷെട്ടി.

പ്രഭാസില്‍ നിന്നും വളരെ വേദനിപ്പിച്ച അനുഭവം അനുഷ്‌കയ്ക്കുണ്ടായെന്നാണത്രെ നടിയുടെ ടീമംഗം അറിയിച്ചിരിക്കുന്നത്. എന്താണ് നടന്നതെന്ന് പറയാന്‍ പറ്റില്ലെന്നും പുറത്ത് വന്ന ട്വീറ്റില്‍ പറയുന്നുണ്ട്.