വമ്പന്‍ ചിത്രമേത്? ബാഹുബലിയോ സാഹോയോ; മറുപടിയുമായി പ്രഭാസ്

ബാഹുബലി റിലീസ് ചെയ്ത് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം പ്രഭാസ് നായകനാവുന്ന ചിത്രമാണ് ‘സാഹോ’. ബാഹുബലിയെ വെല്ലുന്ന പ്രകടനം തന്നെയാണ് സാഹോയിലൂടെ പ്രഭാസ് ആരാധകര്‍ ലക്ഷ്യമിടുന്നത്. ഏറ്റവും വലിയ ഇന്ത്യന്‍ ആക്ഷന്‍ ഫിലിം എന്നാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

250 കോടി രൂപ ചെലവില്‍ ‘സാഹോ’ ഒരുങ്ങുന്നു എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍? 250 കോടി അല്ല, 350 കോടി രൂപയാണ് ചിത്രത്തിന്റെ മുഴുവന്‍ ബജറ്റ് എന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഫിലിം കംപാനിയനു നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ചിത്രത്തിന്റെ ബജറ്റ് വിവരങ്ങള്‍ പ്രഭാസ് വെളിപ്പെടുത്തിയിരിക്കുകയാണ്.. 250 കോടി രൂപയായിരുന്നു ‘ബാഹുബലി- ദ കണ്‍ക്ലൂഷന്റെ’ നിര്‍മ്മാണച്ചെലവ്. വിതരണാവകാശത്തിലും ‘ബാഹുബലി’യെ ‘സാഹോ’ മറികടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 400 കോടിയ്ക്ക്  ഇറോസ് ഇന്റര്‍ നാഷണല്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കി കഴിഞ്ഞു. ബാഹുബലിയുടെ വിതരണാവകാശം 350 കോടിയായിരുന്നു.

. 30 കോടിയാണ് ചിത്രത്തിനായി പ്രഭാസ് പ്രതിഫലം വാങ്ങുന്നത്. ചിത്രത്തിലെ നായികയായ ശ്രദ്ധ കപൂറിന്റെ പ്രതിഫലവും വാര്‍ത്തയായിരുന്നു. ആദ്യം 12 കോടി പ്രതിഫല തുകയായി ആവശ്യപ്പെട്ട ശ്രദ്ധ പിന്നീട് 9 കോടി രൂപയ്ക്കാണ് കരാര്‍ ഒപ്പിട്ടത്.