'ജോഷി ചതിച്ചില്ല'; പൊറിഞ്ചു മറിയം ജോസ് പ്രേക്ഷക പ്രതികരണം

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് മേക്കര്‍മാരില്‍ ഒരാളായ ജോഷി ഒരിടവേളക്ക് ശേഷം ഒരുക്കിയ ” പൊറിഞ്ചു മറിയം ജോസിന് തീയേറ്ററുകളില്‍ മികച്ച പ്രതികരണം. ജോഷി ചതിച്ചില്ല, ജോഷി ബ്രാന്‍ഡ് തിരിച്ചെത്തി എന്നിങ്ങനെ പോകുന്നു പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളില്‍ നിന്നും നല്ല അഭിപ്രായമാണ് സിനിമ നേടുന്നത്. ജോജു, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരുടെ പ്രകടനവും പ്രശംസ നേടുന്നുണ്ട്. മാസ്സ് ആക്ഷന്‍ എന്റര്‍ടൈനറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരാണ് ടൈറ്റില്‍ കഥാപാത്രങ്ങളായി എത്തുന്നത്. 80 കളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.

2015 ല്‍ പുറത്തിറങ്ങിയ ലൈല ഓ ലൈല ആണ് ഇതിനു മുന്നേ ജോഷി സംവിധാനം ചെയ്തത്. ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ സിനിമയാണ് “പൊറിഞ്ചു മറിയം ജോസ്”. ഒരു നാടിന്റെയും ആലപ്പാട്ട് തറവാടിന്റെയും പള്ളിപ്പെരുനാളിന്റെയും ഒക്കെ പശ്ചാലത്തില്‍ ആണ് പൊറിഞ്ചു മറിയം ജോസ് ഒരുക്കിയിട്ടുള്ളത്. കൊടുങ്ങല്ലൂരും തൃശൂരുമായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.

https://twitter.com/SajinShrijith/status/1164803417367166977

അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനുമാണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിച്ച പൊറിഞ്ചുമറിയം ജോസ് ചാന്ദ് വി ക്രീയേഷന്റെ ബാനറില്‍ ആണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്.

https://www.facebook.com/nidhin.kundurkunnu/posts/1811873265581983

https://www.facebook.com/sajinbabu.sajinbabu.3/posts/744265195994058