'നീ എന്തിനാണ് എപ്പോഴും എന്നെയിങ്ങനെ കരയിപ്പിക്കുന്നത്?'; മകള്‍ പ്രാര്‍ത്ഥനയോട് പൂര്‍ണിമ

മകള്‍ പ്രാര്‍ത്ഥനയുടെ പാട്ടിന് പൂര്‍ണിമ ഇന്ദ്രജിത്ത് നല്‍കിയ കമന്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മലയാളത്തിലും ബോളിവുഡിലും പിന്നണി ഗായിക എന്ന നിലയില്‍ പ്രാര്‍ത്ഥന അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. മാലിക് ചിത്രത്തിലെ തീരമേ എന്ന ഗാനം ആലപിക്കുന്ന വീഡിയോയാണ് പ്രാര്‍ത്ഥന ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

മകളുടെ പാട്ടിന് ”നീയെന്തിനാണ് എപ്പോഴും എന്നെയിങ്ങനെ കരയിപ്പിക്കുന്നത്?” എന്നാണ് പൂര്‍ണിമയുടെ കമന്റ്. പാട്ടും ഗിത്താര്‍ വായനയും ഡബ്‌സ്മാഷുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പ്രാര്‍ത്ഥന. അടുത്തിടെ തന്റെ പുതിയ ആല്‍ബവുമായും പ്രാര്‍ത്ഥന എത്തിയിരുന്നു.

മലയാളം, ഹിന്ദി, ഇംഗ്ലീഷ് പാട്ടുകള്‍ പാടിയ പ്രാര്‍ത്ഥനയുടെ വീഡിയോകള്‍ക്ക് നിരവധി ആരാധകരുമുണ്ട്. മലയാളത്തില്‍ മോഹന്‍ലാല്‍, ടിയാന്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രാര്‍ത്ഥന പാടിയിട്ടുണ്ട്.

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്രെ’ എന്ന പാട്ട് പാടിയായിരുന്നു ബോളിവുഡില്‍ പ്രാര്‍ത്ഥനയുടെ അരങ്ങേറ്റം.

 

View this post on Instagram

 

A post shared by Prarthana (@prarthanaindrajith)