സമാന്തയോട് നടി പൂജ ഹേഗ്‌ഡെ മാപ്പു പറയണം; ഹാഷ്ടാഗുകളുമായി ആരാധകര്‍, ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്യപ്പെട്ടെന്ന് താരം

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നടി പൂജ ഹേഗ്‌ഡെ. തെലുങ്ക് താരം സമാന്തയെ ട്രോളി കൊണ്ടുള്ള പോസ്റ്റ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പൂജ പങ്കുവച്ചിരുന്നു. പിന്നാലെ പൂജ സമാന്തയോട് മാപ്പു പറയണം എന്ന ഹാഷ്ടാഗുകളും പ്രചരിച്ചിരുന്നു.

ഇതോടെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ട്വിറ്ററില്‍ കുറിച്ചത്. തന്റെ വിവരങ്ങള്‍ അന്വേഷിച്ചെത്തുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും വ്യക്തിഗത വിവരങ്ങള്‍ അറിയിക്കരുതെന്നും പൂജ ട്വീറ്റ് ചെയ്തു.

പുലര്‍ച്ചെ ഒരു മണി കഴിഞ്ഞതോടെ അക്കൗണ്ട് സുരക്ഷിതമാക്കിയെന്നും ടെക്‌നിക്കല്‍ ടീമിന് നന്ദി അറിയിച്ച് പൂജ ട്വീറ്റ് ചെയ്തു. എന്നാല്‍ സമാന്തയെ കുറിച്ചോ പോസ്റ്റുകളെ കുറിച്ചോ താരം ഒന്നും കുറിച്ചിട്ടില്ല.