'എന്നാല്‍ വരട്ടെ മന്മഥന്‍ സാറെ'; കടുവയിലെ മാസ് സീന്‍ പുറത്തു വിട്ട് അണിയറ പ്രവർത്തർ; വീഡിയോ

ഒരിടവേളക്ക് ശേഷം ഷാജി കൈലാസ് തിരിച്ചുവരവ് നടത്തിയ ചിത്രമാണ് കടുവ. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ചിത്രത്തിലെ ഒരു മാസ് സീന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പോലീസ് സ്‌റ്റേഷന്‍ സീനാണ് പുറത്തുവന്നിരിക്കുന്നത്. നേരത്തെ ജയിലിൽ നിന്നുള്ള ആക്ഷൻ രംഗങ്ങളും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.

പൃഥ്വിരാജിന്റെ കുര്യച്ചൻ എന്ന കഥാപാത്രവും ഷാജോണ്‍ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രവും തമ്മിലുള്ള സംഭാഷണത്തിന്‍റെ മാസ് ഡയലോഗിന് ശേഷം പൃഥ്വിരാജിന്‍റെ സ്ലോ മോഷന്‍ നടത്തവും കലിപ്പന്‍ നോട്ടവുമെല്ലാം വീഡിയോയിലുണ്ട്.

തിയേറ്ററിൽ കണ്ട ശേഷം ആ മാസ് ഫൈറ്റ് സീൻ ഒന്നു കൂടി കാണാൻ കാത്തിരുന്നവരും വീഡിയോ എറ്റെടുത്തു കഴിഞ്ഞു.  ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ കടുവയിലെ ഫൈറ്റ് സീൻ ട്രെൻഡിങ്ങായി കഴിഞ്ഞു. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തില്ർ പ്രധാന വില്ലൻ വേഷത്തിലെത്തിയത് വിവേക് ഒബ്രോയിയാണ്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിച്ചിരിക്കുന്നത്. ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥയെഴുതിയിരിക്കുന്നത് . സംയുക്ത മേനോന്‍, സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.