'ഇന്ന് ഞങ്ങളെ എല്ലാവരും പുറത്താക്കും', ആദ്യമായി തിയേറ്ററിലെ എത്തിയ കുഞ്ഞ് നിലയുടെ ആഹ്ളാദം; വീഡിയോ

ജനിച്ചതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ സ്റ്റാര്‍ ആണ് പേളി മാണിയുടെയും ശ്രീനിഷിന്റെയും മകള്‍ നില. മകള്‍ക്കൊപ്പം ആദ്യമായി സിനിമ കാണാന്‍ തിയേറ്ററില്‍ പോയ അനുഭവം പങ്കുവയ്ക്കുകയാണ് പേളിയും ശ്രീനിഷും ഇപ്പോള്‍. അമ്മയുടെ മടിയിലിരുന്ന് ഉറക്കെ ഒച്ച വെക്കുന്ന നിലയെ ആണ് വീഡിയോയില്‍ കാണാനാവുക.

”ഇന്ന് ഞങ്ങളെ എല്ലാവരും പുറത്താക്കും” എന്ന ക്യാപ്ഷനോടെയാണ് ശ്രീനിഷ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നേരത്തെ ഹൈദരാബാദില്‍ നടന്ന സൈമ അവാര്‍ഡ്‌സില്‍ നിലയ്‌ക്കൊപ്പം പേളിയും ശ്രീനിഷും എത്തിയിരുന്നു. നിലയെ കൊഞ്ചിക്കുന്ന മറ്റ് താരങ്ങളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

നില ജനിച്ചതിന് ശേഷം പേളി പങ്കെടുത്ത ആദ്യ പൊതു പരിപാടിയായിരുന്നു സൈമ അവാര്‍ഡ്‌സ്. മാര്‍ച്ച് 21നാണ് പേളിക്കും ശ്രീനീഷിനും കുഞ്ഞു പിറക്കുന്നത്. കുഞ്ഞ് പിറന്ന് മണിക്കൂറുകള്‍ക്കകം തന്നെ പേളി കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിരുന്നു. നിലയ്‌ക്കൊപ്പമുളള ഒരു ദിവസം എങ്ങനെയെന്ന് കാണിക്കുന്ന ഒരു വീഡിയോയും അടുത്തിടെ പേളി യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരുന്നു.

രാവിലെ ഉറക്കമുണരുന്നതു മുതല്‍ നിലയ്ക്ക് പ്രഭാത ഭക്ഷണം നല്‍കുന്നതുവരെയാണ് വീഡിയോയില്‍ കാണിച്ചിട്ടുള്ളത്. ബിഗ് ബോസ് സീസണ്‍ ഒന്നില്‍ വെച്ചാണ് പേളിയും ശ്രീനീഷും തമ്മില്‍ പ്രണയത്തിലാകുന്നത്. പിന്നാലെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. അനുരാഗ് ബസു സംവിധാനം ചെയ്ത ലുഡോ എന്ന ബോളിവുഡ് ചിത്രത്തിലാണ് പേളി ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. അജിത്ത് ചിത്രം വലിമൈ ആണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.