ആമ്പിള്ളേര്‍ ഉണ്ടെന്റെ വീടിനു കാവല്‍ ആയി, എന്റെ അമ്മയെ അവരും അമ്മ എന്നാണ് വിളിക്കുന്നത്; കൗതുകമായി പട്ടാഭിരാമന്‍ പോസ്റ്റര്‍

തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് കണ്ണന്‍ താമരക്കുളം- ജയറാം കൂട്ടുകെട്ടിലൊരുങ്ങിയ പുതിയ ചിത്രം പട്ടാഭിരാമന്‍. ഇപ്പോഴിതാ പുതിയ പോസ്റ്ററിലെ വാചകങ്ങളാണ് പുതിയ ചര്‍ച്ച. “ഡി.വൈ.എഫ്.ഐയുടെയും, യുവമോര്‍ച്ചയുടെയും യൂത്ത് കോണ്‍ഗ്രസിന്റെയും ഉശിരുള്ള ആമ്പിള്ളേര്‍ ഉണ്ടെന്റെ വീടിനു കാവല്‍ ആയി. എന്റെ അമ്മയെ അവരും അമ്മ എന്നാണ് വിളിക്കുന്നത്…” ഇതാണ് പോസ്റ്ററിലെ വാചകങ്ങള്‍.

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത് ജയറാം നായകനാകുന്ന നാലാമത്തെ ചിത്രമാണിത്. ഒരു പ്രത്യേക സാഹചര്യത്തില്‍ പട്ടാഭിരാമന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില സവിശേഷ സംഭവങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആക്ഷനും കോമഡിയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമാണിത്. അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യുവാണ് നിര്‍മ്മാണം.

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ദിനേശ് പള്ളത്തിന്റേതാണ്. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് എം.ജയചന്ദ്രനാണ്. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് രവിചന്ദ്രനാണ്.

അയ്യര്‍ ദ ഗ്രേറ്റ് എന്ന ടാഗ് ലൈനോടു കൂടെയാണ് പട്ടാഭിരാമന്റെ ടൈറ്റിലും ഒരുക്കിയിരിക്കുന്നത്. മിയാ ജോര്‍ജും ഷീലു എബ്രഹാമുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ബൈജു സന്തോഷ് സുധീര്‍ കരമന, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, സായ്കുമാര്‍, ജനാര്‍ദ്ദനന്‍, ദേവന്‍, ബിജു പപ്പന്‍, വിജയകുമാര്‍, പ്രേംകുമാര്‍, തെസ്‌നി ഖാന്‍, ബാലാജി, മായാ വിശ്വനാഥ്, പ്രിയാ മേനോന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

Image may contain: 1 person, standing and text