റേഷന്‍ കാര്‍ഡിന്റെ പശ്ചാത്തലത്തില്‍ 'പത്രോസിന്റെ പടപ്പുകള്‍'; ഷറഫുദ്ദീനും ഗ്രേസ് ആന്റണിയും ഒന്നിക്കുന്നു, തിരക്കഥ ഡിനോയ് പൗലോസ്

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയ്ക്ക് ശേഷം ഡിനോയ് പൗലോസ് തിരക്കഥ ഒരുക്കുന്ന “പത്രോസിന്റെ പടപ്പുകള്‍” ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. മരിക്കാര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം നവാഗതനായ അഫ്‌സല്‍ അബ്ദുല്‍ ലത്തീഫ് ആണ് സംവിധാനം ചെയ്യുന്നത്.

റേഷന്‍ കാര്‍ഡിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ടൈറ്റില്‍ പോസ്റ്റര്‍ ചിത്രം ഫാമിലി എന്റര്‍ടെയ്‌നര്‍ ആകുമെന്ന സൂചനകളാണ് നല്‍കുന്നത്. ഒരു കുടുംബത്തിന്റെ പേരു വിവരങ്ങളാണ് പോസ്റ്ററിലുള്ളത്. ഷറഫുദീന്‍, ഡിനോയ് പൗലോസ്, നസ്‌ലെന്‍, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

സുരേഷ് കൃഷ്ണ, ജോണി ആന്റണി, ജെയിംസ് ഏലിയാ, ഷമ്മി തിലകന്‍ തുടങ്ങിയവരും പുതുമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടും. ജയേഷ് മോഹന്‍ ക്യാമറയും ജേക്സ് ബിജോയ് സംഗീതവും ഒരുക്കുന്നു. സംഗീത് പ്രതാപ് ആണ് എഡിറ്റിംഗ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.

Read more

അതേസമയം, ആര്‍ക്കറിയാം എന്ന ചിത്രമാണ് ഷറഫുദ്ദീന്റെതായി ഒരുങ്ങുന്നത്. പാര്‍വതി തിരുവോത്തും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം ഫെബ്രുവരി 26ന് ആണ് റിലീസിന് ഒരുങ്ങുന്നത്. സാജന്‍ ബേക്കറി സിന്‍സ് 1962 ആണ് ഗ്രേസ് ആന്റണിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.