സോഷ്യല്‍ മീഡിയയില്‍ വൈറലായി പാര്‍വതി തിരുവോത്തിന്റെ ഹലോവീന്‍ തീം ഫോട്ടോഷൂട്ട്. വെള്ള നിറത്തിലുള്ള മിനി ഡ്രസ് ധരിച്ച്, അതേ നിറത്തിലുള്ള ഹൈ ഹീല്‍സും അണിഞ്ഞും ബോള്‍ഡ് സ്‌റ്റൈലിലാണ് പാര്‍വതി എത്തിയിരിക്കുന്നത്. ഹലോവീന്‍ തീമിലുള്ള താരത്തിന്റെ മേക്കപ്പും ശ്രദ്ധ നേടുന്നുണ്ട്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്.
താരത്തെ തിരിച്ചറിയാന്‍ പോലും കഴിയുന്നില്ല എന്നാണ് ചിലരുടെ കമന്റുകള്‍. നിലവില്‍ ഹൃത്വിക് റോഷന്റെ ആദ്യ നിര്‍മ്മാണ സംരംഭമായ സീരിസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് പാര്‍വതി തിരുവോത്ത്. മുംബൈ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ‘സ്റ്റോം’ എന്ന് പേരിട്ടിരിക്കുന്ന ത്രില്ലര്‍ പരമ്പരയിലാണ് പാര്‍വതി അഭിനയിക്കുന്നത്.
View this post on Instagram
ഹൃത്വിക് റോഷന്‍, സബ ആസാദ്, അലയ എഫ്, ആശിഷ് വിദ്യാര്‍ത്ഥി എന്നിവര്‍ക്കൊപ്പമുള്ള ചിത്രം പാര്‍വതി പങ്കുവച്ചിരുന്നു. ഡോണ്‍ പാലത്തറ ഒരുക്കുന്ന ചിത്രത്തിലും പാര്‍വതി നായികയായി എത്തുന്നുണ്ട്. ഡോണ്‍ പാലത്തറ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദിലീഷ് പോത്തന്‍ ആണ് ചിത്രത്തില്‍ നായകനാകുന്നത്.
Read more
ജോമോന്‍ ജേക്കബ് ആണ് സിനിമയുടെ നിര്‍മ്മാണം. നവംബര്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. മലയാളത്തില്‍ പാര്‍വതിയുടേതായി ഒടുവിലെത്തിയ സിനിമ ഉള്ളൊഴുക്ക് ആണ്. ഉര്‍വശിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു. മികച്ച പ്രതികരണങ്ങളാണ് ഉള്ളൊഴുക്കും പാര്‍വതിയുടെ പ്രകടനവും നേടിയത്.







