'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' രണ്ടാംവാരത്തിലേക്ക്; ചിത്രം കാനഡയിലേക്കും

ശംഭു പുരുഷോത്തമന്‍ ഒരുക്കിയ “പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ” വിജയകരമായി പ്രദര്‍ശനം തുടരുന്നു. കാനഡയില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ് ചിത്രം. വിനയ് ഫോര്‍ട്ട് നായകനായി എത്തിയ ചിത്രം ഒരു സാമൂഹ്യ ആക്ഷേപഹാസ്യമായാണ് എത്തിയത്.

ഒരു ക്രിസ്തീയ കുടുംബത്തിലെ കല്യാണ നിശ്ചയദിവസം നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ശ്രിന്ദ, അനു മോള്‍, സൈജു കുറുപ്പ്, ശാന്തി ബാലചന്ദ്രന്‍, ടിനിടോം, അലന്‍സിയര്‍, സുനില്‍ സുഖദ, അരുണ്‍ കുര്യന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ്. ഉണ്ണിത്താനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജോമോന്‍ തോമസ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കിയത്.