'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' ഇന്ന് തിയേറ്ററുകളില്‍

വിനയ് ഫോര്‍ട്ട് നായകനാകുന്ന “പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ” ചിത്രം ഇന്ന് റിലീസിനെത്തുന്നു. ഒരു സാമൂഹ്യ ആക്ഷേപഹാസ്യമായാണ് ചിത്രം എത്തുന്നത്. ശ്രിന്ദ, അനു മോള്‍, സൈജു കുറുപ്പ്, ശാന്തി ബാലചന്ദ്രന്‍, ടിനിടോം, അലന്‍സിയര്‍, സുനില്‍ സുഖദ, അരുണ്‍ കുര്യന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

2013ല്‍ പുറത്തെത്തിയ “വെടിവഴിപാടി”ന് ശേഷം ശംഭു പുരുഷോത്തമന്‍ ഒരുക്കുന്ന ചിത്രമാണ് പാപം ചെയ്തവര്‍ കല്ലെറിയട്ടെ. സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ്. ഉണ്ണിത്താനാണ് ചിത്രം നിര്‍മിക്കുന്നത്. ജോമോന്‍ തോമസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കുന്നത്.

ചിരിപ്പിക്കുന്നതും എന്നാല്‍ അതിലേറെ ചിന്തിപ്പിക്കുന്നതും ആയിരിക്കും സിനിമയെന്ന് വ്യക്തമായിരിക്കുകയാണ് നടന്‍ വിനയ് ഫോര്‍ട്ട് വ്യക്തമാക്കിയിരുന്നു. മനുഷ്യ മൂല്യത്തിനാണ് ചിത്രം പ്രാധാന്യം നല്‍കുന്നത്, അതാണ് ചിത്രത്തിന്റെ പൊളിറ്റിക്സെന്നും വിനയ് ഫോര്‍ട്ട് പറയുന്നു.