പാൻ ഇന്ത്യൻ പരാജയം; ലെെ​ഗറിന് വീണ്ടും തിരിച്ചടി

വിജയ് ദേവരകൊണ്ടയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രം ‘ലൈഗർ’ പരാജയത്തിലേയ്ക്ക്. തിയേറ്ററുകളിൽ ആളില്ലാത്ത സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിലായി  ചിത്രത്തിന്റെ 90 ശതമാനം പ്രദർശനങ്ങളും റദ്ദാക്കി. പ്രധാനമായും തമിഴ്‌നാട്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഷോയാണ് റദ്ദാക്കിയത്.

ആഗസ്റ്റ് 25 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ആദ്യ ദിവസം മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നെങ്കിലും പിന്നീട്  ബോക്‌സ് ഓഫീസിൽ കൂപ്പുകുത്തുകയായിരുന്നു. നാല് ദിവസം പിന്നിടുമ്പോൾ 26.5 കോടി രൂപയാണ് കളക്ഷൻ നേടിയത്.  എന്നാൽ വിതരണക്കാർക്ക് 50 കോടിയോളം രൂപയുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്.

ലൈഗറിന്റെ ഇതുവരെയുള്ള ആഗോള ബോക്‌സ് ഓഫീസ് കളക്ഷൻ 45 കോടിയ്ക്ക് അടുത്താണ്. ലൈഗറിന്റെ പരാജയത്തിൽ പ്രതികരിച്ച് നിർമ്മാതാവ് ചാർമ്മി രംഗത്തെത്തിയിരുന്നു. ഒരേ മാസം ഇറങ്ങിയ മൂന്ന് തെന്നിന്ത്യൻ ചിത്രങ്ങൾ മികച്ച വിജയം നേടുമ്‌ബോൾ ബോളിവുഡിന് സംഭവിക്കുന്നത് മനസ്സിലാകുന്നില്ലെന്നാണ് വിഷയത്തിൽ ചാർമി പ്രതികരിച്ചത്.

Read more

വിജയ് ദേവരകൊണ്ടയുടെ തുടർച്ചയായ മൂന്നാമത്തെ പരാജയ ചിത്രമായി മാറിയിരിക്കുകയാണ് ലൈഗർ.‘ഓഗസ്റ്റിൽ റിലീസ് ചെയ്ത’ബിംബിസാര’, ‘സീതാ രാമം’, ‘കാർത്തികേയ 2′ ഈ മൂന്ന് തെന്നിന്ത്യൻ സിനിമകളും വൻ കളക്ഷൻ ആണ് തിയേറ്ററുകളിൽ നിന്നും നേടിയത്. ഇതും ഈ രാജ്യത്ത് തന്നെയാണ് സംഭവിക്കുന്നത്. ഈ സ്ഥിതി മനസിലാക്കാൻ സാധിക്കില്ല. സൗത്തിൽ ഉള്ളവർ സിനിമാ പ്രാന്തന്മാരാണ് എന്ന് നമുക്ക് കരുതാൻ കഴിയില്ലല്ലോ. ഇത് ഭയാനകവും നിരാശാജനകവുമാണെന്നും ചാർമി വ്യക്തമാക്കിയിരുന്നു.