ലിപ് ലോക്കുമായി അരുണും ശാന്തിയും, 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ'യുടെ ട്രെയ്‌ലര്‍

“വെടിവഴിപാട്” ചിത്രത്തിന് ശേഷം ശംഭു പുരുഷോത്തമന്‍ ഒരുക്കുന്ന “പാപം ചെയ്തവര്‍ കല്ലെറിയട്ടെ”യുടെ ട്രെയ്‌ലര്‍ പുറത്ത്. ഏറെ രസകരമായാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്.

വിനയ് ഫോര്‍ട്ട് നായകനാകുന്ന ചിത്രത്തില്‍ അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍, ശ്രിന്ദ, അനു മോള്‍, സൈജു കുറുപ്പ്, അലന്‍സിയര്‍, സുനില്‍ സുഖദ, അരുണ്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ്. ഉണ്ണിത്താനാണ് ചിത്രം നിര്‍മിക്കുന്നത്.

ജോമോന്‍ തോമസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കുന്നത്. ഫെബ്രുവരി 21ന് ചിത്രം തിയേറ്ററുകളിലെത്തും.