എടക്കാട് ബറ്റാലിയന്‍ എന്നു കേള്‍ക്കുമ്പോള്‍ ഒരു അരഞ്ഞാണമില്ലാത്ത കുഞ്ഞിനെയാണ് ഓര്‍മ്മ വരിക; പേര് വന്ന വഴിയെ കുറിച്ച് പി. ബാലചന്ദ്രന്‍

കമ്മട്ടിപ്പാടത്തിന് ശേഷം നടനും എഴുത്തുകാരനുമായ പി ബാലചന്ദ്രന്‍ കഥയും തിരക്കഥയുമൊരുക്കുന്ന ചിത്രം എടക്കാട് ബറ്റാലിയന്‍ ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്ത് പറയുന്നത് ഇങ്ങനെ

നമ്മള്‍ മിലിട്ടറി കൊണ്ട് എന്താണോ ഉദ്ദേശിക്കുന്നത് അതിനെ വേറൊരു തലത്തില്‍ പറയാന്‍ ശ്രമിക്കുന്ന ചിത്രം കൂടിയാണ് ഇത്. എടക്കാട് ബറ്റാലിയന്‍ എന്നു കേള്‍ക്കുമ്പോള്‍ ഒരു അരഞ്ഞാണമില്ലാത്ത കുഞ്ഞിനെയാണ് ഓര്‍മ്മ വരിക. അതിന്റെ കൂടെ 06 എന്നു വരുമ്പോള്‍ കേള്‍ക്കുമ്പോള്‍ ഒരു ഇംപാക്ട് ഉണ്ടല്ലോ. നമുക്ക് തന്നെ കൊള്ളാമല്ലോടാ ഉവ്വേ എന്ന് തോന്നും. അങ്ങനെയാണ് ഈ പേര് വരുന്നത്. ഏഷ്യാവില്‍ മലയാളവുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം സിനിമയെ കുറിച്ച് തുറന്നുപറഞ്ഞത്.

ചിത്രത്തില്‍ ഷെഫീഖ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ടൊവിനോ വിവാഹം ചെയ്യാനൊരുങ്ങുന്ന പെണ്‍കുട്ടിയായാണ് സംയുക്ത എത്തുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറുകളും ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

നവാഗതനായ സ്വപ്‌നേഷ് നായരാണ് സംവിധാനം. കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും റൂബി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൈലാസ് മേനോന്‍ സംഗീതവും സിനു സിദ്ധാര്‍ത്ഥ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.