ഷെയിന്‍ നിഗം ചിത്രം 'ഓള്' ഇന്ന് തിയേറ്ററുകളില്‍

അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ച് കൈയടി നേടിയ ഷാജി എന്‍ കരുണിന്റെ “ഓള്” ഇന്ന് തിയേറ്ററുകളിലേക്ക്. ഷെയിന്‍ നിഗം, എസ്തര്‍ അനില്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ഫാന്റസി ഗണത്തില്‍ പെടുന്നതാണ്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ബലാത്സംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ ജീവിതവും പ്രണയവുമാണ് ചി ത്രം പറയുന്നത്.

ഒരേ സമയം രണ്ട് പ്രണയം കൊണ്ടു നടക്കുന്ന ചിത്രകാരനായാണ് ഷെയ്ന്‍ എത്തുന്നത്. ബാലതാരമായി വെള്ളിത്തിരയിലെത്തിയ എസ്തര്‍ അനില്‍ ആദ്യമായി നായികയായെത്തുന്ന ചിത്രം കൂടിയാണ് ഓള്.

കാദംബരി ശിവായ, കനി സുകൃതി, കാഞ്ചന, ശ്രീകുമാര്‍, എസ് ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ടി ഡി രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എം.ജെ രാധാകൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഐസക്ക് തോമസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എ വി എ പ്രൊഡക്ഷന്റെ ബാനറില്‍ അനൂപാണ് ചിത്രം നിര്‍മ്മിക്കുന്നത്.