'ആഗ്രഹിച്ചതെല്ലാം സാധിച്ചാല്‍ പിന്നെ ദൈവത്തിന് എന്ത് വില?'; ജയസൂര്യയോട് അമ്മൂമ്മ, വീഡിയോ

ഭാര്യക്കൊപ്പം ക്ഷേത്രദര്‍ശനം നടത്തിയ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ജയസൂര്യ പങ്കുവച്ചിരുന്നു. ജയസൂര്യയെ ക്ഷേത്രത്തില്‍ വച്ച് കണ്ട ഒരു ആരാധികയുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു അമ്മൂമ്മ ജയസൂര്യയോട് പറയുന്ന വാക്കുകളും അതിന് താരം നല്‍കിയ മറുപടിയുമാണ് വൈറലാകുന്നത്.

”ആഗ്രഹിച്ചതെല്ലാം സാധിച്ചാല്‍ പിന്നെ ദൈവത്തിനെന്ത് വില” എന്നാണ് അമ്മൂമ ജയസൂര്യയോട് പറയുന്നത്. ഇത് കേട്ട് ”പിന്നല്ല” എന്ന് പറഞ്ഞു കൊണ്ട് തലയാട്ടുന്ന ജയസൂര്യയെ വീഡിയോയില്‍ കാണാം. ഭാര്യ സരിതയും ജയസൂര്യയ്‌ക്കൊപ്പമുണ്ട്.

അതേസമയം, നിരവധി സിനിമകളാണ് ജയസൂര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ‘എന്താടാ സജി’ എന്ന സിനിമയുടെ ഷൂട്ട് ആണ് താരം ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ‘റൈറ്റര്‍’, ‘ടര്‍ബോ പീറ്റര്‍’, ‘ആട് 3’, ‘കത്തനാര്‍’ എന്നീ സിനിമകളാണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റ് സിനിമകള്‍.

Read more

കത്തനാറിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും ജയസൂര്യ വേഷമിടും. ചിത്രത്തില്‍ കടമറ്റത്ത് കത്തനാര്‍ ആയാണ് താരം അഭിനയിക്കുക. ‘ഈശോ’ ആയിരുന്നു ജയസൂര്യയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഒ.ടി.ടി റിലീസ് ആയി എത്തിയ ചിത്രം പരാജയമായിരുന്നു.