'ജാക്ക് നിക്കോള്‍സണ്‍, മര്‍ലണ്‍ ബ്രാന്‍ഡോ, മോഹന്‍ലാല്‍'; പ്രിയപ്പെട്ട നടന്മാരെ കുറിച്ച് എന്‍.എസ് മാധവന്‍

തനിക്ക് പ്രിയപ്പെട്ട നടന്മാരുടെ ലിസ്റ്റില്‍ മോഹന്‍ലാലിന്റെ പേരും ഉള്‍പ്പെടുത്തി കഥാകൃത്തും നോവലിസ്റ്റുമായ എന്‍ എസ് മാധവന്‍. തന്റെ ട്വിറ്റര്‍ ഹാന്ഡിലിലൂടെയാണ് തന്റെ എക്കാലയത്തെയും പ്രിയപ്പെട്ട മൂന്ന് നടന്മാരെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

ഹോളിവുഡ് ഇതിഹാസം മര്‍ലണ്‍ ബ്രാന്‍ഡോയും ജാക്ക് നിക്കോള്‍സണുമാണ് മറ്റ് രണ്ടുപേര്‍.കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈം പ്രേക്ഷകര്‍ക്കായി ട്വിറ്ററിലൂടെ ‘നിങ്ങളുടെ എക്കാലെത്തയും പ്രിയപ്പെട്ട മൂന്ന് നടന്മാരെ പറയുക’ എന്ന ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് മറുപടിയായാണ് എന്‍ എസ് മാധവന്‍ തന്റെ പ്രിയപ്പെട്ട നടന്മാരുടെ ലിസ്റ്റ് പോസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ ഈ ലിസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി കഴിഞ്ഞു. ഫേസ്ബുക്ക്, ട്വിറ്റര്‍ മുതലായ പ്ലാറ്റ്ഫോമുകളിലൂടെ ആരാധകര്‍ ട്വീറ്റ് ഷെയര്‍ ചെയ്യുന്നുണ്ട്.

ആമസോണ്‍ പ്രൈമിന്റെ ട്വീറ്റിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അമിതാഭ് ബച്ചന്‍, നസറുദ്ദീന്‍ ഷാ, രജനികാന്ത്, കമല്‍ഹാസന്‍, മമ്മൂട്ടി, ഉര്‍വശി, ചിരഞ്ജീവി, ആമിര്‍ ഖാന്‍ എന്നിങ്ങനെ നിരവധി താരങ്ങളുടെ പേര് പ്രേക്ഷകര്‍ പറയുന്നുണ്ട്.