ഹലാല്‍ ലൗ സ്റ്റോറി മോദി കാലഘട്ടത്തിന് മുമ്പുള്ള സിനിമ; 'ഹലാല്‍ സിനിമ'കളുടെ ചരിത്രം പറഞ്ഞ് എന്‍. എസ് മാധവന്‍

സക്കരിയ ഒരുക്കിയ “ഹലാല്‍ ലൗ സ്‌റ്റോറി” സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. സിനിമ റിലീസ് പറയുന്ന കാലഘട്ടത്തെ കുറിച്ച് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍. എസ് മാധവന്‍. ഒരു കാലത്ത് പുറത്തിറങ്ങിയ “ഹലാല്‍” സിനിമകളെയും ഇത്തരം ചിത്രങ്ങള്‍ ഒരുക്കിയ സലാം കൊടിയത്തൂര്‍ എന്ന സംവിധായകനെയും ട്വീറ്റുകളില്‍ പരാമര്‍ശിക്കുന്നുണ്ട്.

“”മോദി കാലഘട്ടത്തിന് മുമ്പുള്ള സിനിമാണ് ഹലാല്‍ ലൗ സ്റ്റോറി. അംബാസിഡര്‍ കാറുകള്‍, ജോര്‍ജ് ബുഷ്, പ്ലാച്ചിമടയിലെ കൊക്കോക്കോള വിരുദ്ധ സമരം, പഴയ ഷൂട്ടിംഗ് ഉപകരണങ്ങള്‍, തീവ്രവത്കരിക്കപ്പെട്ടിട്ടില്ലാത്ത ശുദ്ധ യാഥാസ്ഥിതികത..”” എന്നാണ് സിനിമ പറയുന്ന കാലഘട്ടത്തെ കുറിച്ച് എന്‍.എസ്. മാധവന്റെ ട്വീറ്റ്.

“”ചരിത്രപരമായി പറഞ്ഞാല്‍, സിഡി / വിസിആര്‍ കാലഘട്ടത്തില്‍, കേരളത്തിലെ മതങ്ങളെ മറികടന്ന് കുടുംബ പ്രേക്ഷകര്‍ക്കായി ഹോം മൂവികള്‍ക്ക് അഭിവൃദ്ധി ഉണ്ടായിരുന്നു. സമുദായങ്ങളില്‍ നിന്ന് തന്നെയായിരുന്നു അഭിനേതാക്കള്‍.””

“”വീഡിയോ കാസറ്റ് കടകളില്‍ നിന്ന് വാടകയ്ക്കെടുക്കുന്ന പല സിനിമകളും കുടുംബപ്രേക്ഷകരെ അസ്വസ്ഥരാക്കി. ചില മുസ്ലിം പ്രദേശങ്ങളില്‍ അതിനെ “ഹലാല്‍” സിനിമകള്‍ എന്നാണ് വിളിച്ചിരുന്നത്”” എന്നും മാധവന്‍ കുറിച്ചു. സലാം കൊടിയത്തൂരിന്റെ പരേതന്‍ തിരിച്ചു വരുന്നു എന്ന ചിത്രത്തിന്റെ പോസ്റ്ററും എന്‍. എസ് മാധവന്‍ പങ്കുവെച്ചിട്ടുണ്ട്.