'പഴയ രചനകൾ മാത്രമല്ല മികച്ചത്, തീരുമാനം ഏകകണ്ഠം'; വേടന്റെ അവാർഡ് വിവാദത്തിൽ പ്രതികരിച്ച് ജൂറി അം​ഗം ​ഗായത്രി

റാപ്പർ വേടന്റെ സംസ്ഥാന ചലച്ചിത്ര അവാർഡ് വിവാദത്തിൽ പ്രതികരിച്ച് ജൂറി അം​ഗം ​ഗായത്രി. പഴയ രചനകൾ മാത്രമല്ല മികച്ചതെന്നും ജൂറി ഏകകണ്ഠമായാണ് വേടന് അവാർഡ് നൽകാൻ തീരുമാനിച്ചതെന്നും ഗായത്രി അശോകൻ പറഞ്ഞു. സം​ഗീതത്തിലെ വിപ്ലവകരമായ മാറ്റങ്ങളെ ഉൾക്കൊള്ളണമെന്നും ഓരോ സംഗീത ശൈലിക്കും അതിൻ്റേതായ മഹത്വമുണ്ടെന്നും ഗായത്രി പറഞ്ഞു. വിമർശനങ്ങളെ കാര്യമാക്കുന്നില്ലെന്നും ​ഗായത്രി സൂചിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഗായത്രിയുടെ പ്രതികരണം. 2024 സംസ്ഥാന ചലച്ചിത്ര വാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച ഗാനരചിതാവായി വേടനെയാണ് തിരഞ്ഞെടുത്തത്. എന്നാൽ ഇതിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് ഉയർന്നുവന്നത്. ‘വേടന് പോലും’ അവാർഡ് നൽകിയെന്ന സാംസകാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പരാമർശവും വിമര്ശനങ്ങള്ക്ക് ആക്കം കൂട്ടി.

അതിനിടെ ലൈംഗിക ആരോപണങ്ങൾ നേരിടുന്നതിനിടെ വേടന് അവാർഡ് നൽകിയതും ചർച്ചയായിരുന്നു. 2021 ൽ ഹോം ചിത്രത്തിന്റെ നിര്‍മാതാവിനെതിരേ ആരോപണവും കേസുമുണ്ടായതിനെത്തുടര്‍ന്ന് അഭിനേതാക്കള്‍ക്കും അവാര്‍ഡ് നിഷേധിച്ചിരുന്നുവെന്നും എന്നാൽ നിലവിൽ ബലാത്സംഗ കേസിലും കഞ്ചാവ് കേസിലും ഉൾപ്പെട്ടിട്ടും വേടന് അവാർഡ് നൽകിയതിൽ കടുത്ത അമര്ഷമാണ് ഒരു കൂട്ടം ആളുകൾ രേഖപ്പെടുത്തിയത്.

Read more