കലാസദന്‍ ഉല്ലാസായി മമ്മൂട്ടി; ‘ഗാനഗന്ധര്‍വ്വനി’ലെ പുതിയ ഗെറ്റപ്പ് ശ്രദ്ധേയമാകുന്നു

പഞ്ചവര്‍ണ്ണ തത്ത’യ്ക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘ഗാനഗന്ധര്‍വ്വന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഗാനമേള ഗായകന്‍ കലാസദന്‍ ഉല്ലാസായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ് വൈറലായിരിക്കുകയാണ്. മമ്മൂട്ടിയും മനോജ് കെ ജയനും ഒരുമിച്ചു ഇരിക്കുന്ന ഒരു ലൊക്കേഷന്‍ സ്റ്റില്‍ ആണ് പുറത്തു വന്നത്.

ഓണം റിലീസായി തീയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്. പിഷാരടിയുടെ സംവിധാനത്തിലെത്തിയ ആദ്യ ചിത്രം പഞ്ചവര്‍ണ്ണ തത്ത പോലെ ഈ സിനിമയും ഹാസ്യപ്രധാനമായിരിക്കും.ചിത്രം കഴിഞ്ഞ കേരള പിറവി ദിനത്തിലാണ് പിഷാരടി അനൗണ്‍സ് ചെയ്തത്. പുതുമുഖം വന്ദിതയാണ് നായിക. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേശ് പിഷാരടി എന്റര്‍ടെയ്ന്‍മെന്റ്സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വന്റെ നിര്‍മാണം ശ്രീലക്ഷ്മി , ശങ്കര്‍ രാജ് , സൗമ്യ രമേശ് എന്നിവര്‍ ചേര്‍ന്നാണ്.