ഭീകരരോട് എന്തിനിത്ര കരുണ, ദേശവിരുദ്ധത പ്രചരിപ്പിക്കുന്നു; നീരജ് മാധവിന്റെ 'ദ ഫാമിലി മാനി'ന് എതിരേ ആര്‍എസ്എസ്

നീരജ് മാധവവിന്റെ വെബ് സീരീസ് ദ ഫാമിലി മാനെതിരേ ആര്‍എസ്എസ് മാസികയായ പാഞ്ചജന്യ. ചില എപ്പിസോഡുകള്‍ ദേശവിരുദ്ധത പ്രചരിപ്പിക്കുന്നതാണെന്നാണ് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നത്.

ഗുജറാത്ത് കലാപത്തിന് ശേഷമാണ് ഭീകരവാദം ഉണ്ടായതെന്ന് സിരീസ് സൂചിപ്പിക്കുന്നു. കലാപത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടയാള്‍ ഭീകരവാദിയാകുന്നത് സീരീസിലുണ്ട്. അതേസമയം 300 ലധികം ഹിന്ദുക്കള്‍ കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെയാരും തീവ്രവാദികളാകാത്തത് എന്തുകൊണ്ടാണെന്നും ലേഖനത്തില്‍ ചോദിക്കുന്നുണ്ട്.

Read more

സേക്രഡ് ഗെയിംസ്, ഗൗള്‍ എന്നീ വെബ് സീരീസുകള്‍ ഹിന്ദുക്കള്‍ക്കെതിരായ വിദ്വേഷം പരത്തുന്നതാണെന്നും തീവ്രവാദികള്‍ക്ക് ദയാനുകമ്പ നേടിക്കൊടുക്കുന്ന വെബ്‌സീരീസുകള്‍ക്ക് പിന്നില്‍ ഇടതുപക്ഷക്കാരും കോണ്‍ഗ്രസ് അനുഭാവികളുമായ നിര്‍മ്മാതാക്കളാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.