തെരുവില്‍ കഴിയുന്നവര്‍ക്ക് സമ്മാനങ്ങളുമായി നയന്‍താരയും വിഘ്‌നേഷും; വീഡിയോ

ചെന്നൈയില്‍ തെരുവില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് സമ്മാന വിതരണവുമായി നയന്‍താരയും വിഘ്‌നേഷ് ശിവനും. പുതുവത്സരാഘോഷത്തിന്റെ ഭാഗമായാണ് ദമ്പതികള്‍ നേരിട്ടെത്തി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സഹായം ചെയ്തത്.

സമ്മാനം വിതരണം ചെയ്യുന്ന നയന്‍താരയുടെയും വിഘ്‌നേഷിന്റെയും വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ചെന്നൈയിലെ തെരുവോരത്ത് ജീവിക്കുന്നവര്‍ക്കാണ് വസ്ത്രങ്ങളും മറ്റും  നയന്‍താര വിതരണം ചെയ്തത്. നയന്‍സിനെയും വിഘ്‌നേഷിനെയും അഭിനന്ദിച്ച് നിരവധിപ്പേരാണ് വിഡിയോയില്‍ കമന്റ് ചെയ്യുന്നത്.

പുതുവത്സരാഘോഷത്തിന്റെ പേരില്‍ ധൂര്‍ത്തടിച്ചും മറ്റും വലിയ തുക ചിലവഴിക്കുന്ന ആളുകള്‍ ഇവരെ കണ്ട് പഠിക്കണമെന്ന് ആരാധകര്‍ പറയുന്നു.