എന്നേക്കാള്‍ ഭംഗി വടിവേലുവിന് തന്നെ; ചിത്രം പങ്കുവെച്ച് നയന്‍താര

അടുത്തിടെ വോഗ് മാഗസിന് വേണ്ടി തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയുടെ ഫോട്ടോ ഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ നയന്‍താരയെ പോലും ചിരിപ്പിക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.

നയന്‍താരയുടെ മേല്‍ തമിഴ് ഹാസ്യതാരം വടിവേലുവിന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. “ഇത് ആര് ചെയ്തതായാവും അയാളുടെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിവരില്ല.

എന്റെ പ്രിയതാരം വടിവേലുവിനെ വെച്ച് ചിത്രം ചെയ്തതില്‍ നന്ദിയുണ്ട്. എന്തായാലും തന്നേക്കാള്‍ ഭംഗി വടിവേലുവിനാണെന്ന് സമ്മതിക്കുന്നു”.
എന്ന കുറിപ്പോടെയാണ് താരസുന്ദരി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

Read more

https://www.facebook.com/NayantharaOffl/posts/2532320183654813