'നാരായണീന്റെ മൂന്നാണ്മക്കള്‍' വരുന്നു; അടുത്ത വര്‍ഷം തിയേറ്ററുകളിലേക്ക്

ശരണ്‍ വേണുഗോപാലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘നാരായണീന്റെ മൂന്നാണ്മക്കള്‍’ എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ ഒന്നിക്കുന്ന ചിത്രം അടുത്ത വര്‍ഷം ജനുവരി 16ന് തിയേറ്ററുകളില്‍ എത്തും. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

സൂപ്പര്‍ ഹിറ്റ് ചിത്രം ‘കിഷ്‌കിന്ധാകാണ്ഡ’ത്തിന് ശേഷം ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. അലന്‍സിയര്‍, ഷെല്ലി, സജിത മഠത്തില്‍, ഗാര്‍ഗി അനന്തന്‍, തോമസ് മാത്യു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഒരു കുടുംബ ചിത്രമാണ് നാരായണീന്റെ മക്കള്‍ എന്നാണ് ചിത്രത്തിന്റെതായി പുറത്തെത്തിയ പോസ്റ്ററില്‍ നിന്നുള്ള സൂചന.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജെമിനി ഫുകന്‍, രാമു പടിക്കല്‍, ഛായാഗ്രഹണം: അപ്പു പ്രഭാകര്‍, സംഗീതം: രാഹുല്‍ രാജ്, എഡിറ്റിങ്: ജ്യോതി സ്വരൂപ് പാണ്ഡ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സന്‍ പൊഡുത്താസ്, ഗാനരചന: റഫീക് അഹമ്മദ്, കെ.എസ് ഉഷ, ധന്യ സുരേഷ് മേനോന്‍, അസോസിയേറ്റ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: പ്രതീക് ഭാഗി, സൗണ്ട് റെക്കോര്‍ഡിങ് ആന്‍ഡ് ഡിസൈന്‍: ജയദേവന്‍ ചക്കാടത്ത്.

സൗണ്ട് മിക്‌സിങ്: ജിതിന്‍ ജോസഫ്, പ്രൊഡക്ഷന്‍ ഡിസൈന്‍: സെബിന്‍ തോമസ്, കോസ്റ്റിയൂം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: ജിത്തു പയ്യന്നൂര്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുകു ദാമോദര്‍, കാസ്റ്റിങ് ഡയറക്ടര്‍: അബു വലിയംകുളം, സ്റ്റില്‍സ്: ശ്രീജിത്ത് എസ്, നിദാദ് കെ.എന്‍, ഡിസൈന്‍സ്: യെല്ലോ ടൂത്ത്,