ഇന്ദ്രജിത്ത്മുരളി ഗോപി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന താക്കോല്‍ സിനിമയിലെ ആദ്യ ഗാനമെത്തി. നല്ലിടയാ എന്നു തുടങ്ങുന്ന ഗാനം മഞ്ജു വാരിയര്‍ ആണ് ഔദ്യോഗികമായി റിലീസ് ചെയ്തത്.
മൃദുല വാര്യരും നിവാസും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. എം ജയചന്ദ്രന് ആണ് സംഗീതം. രചന റഫീഖ് അഹമ്മദ്. ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്ന ഷാജി കൈലാസിന്റെ മകന് റുഷിനാണ് ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകനായ കിരണ്‍ പ്രഭാകരന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന താക്കോല്‍ പാരഗണ്‍ സിനിമയുടെ ബാനറില്‍ സംവിധായകന് ഷാജി കൈലാസ് നിര്‍മിക്കുന്നു.
ഫാദര്‍ ആംബ്രോസ് ഓച്ചമ്പള്ളിയായി ഇന്ദ്രജിത്തും ഫാദര്‍ മാങ്കുന്നത്ത് പൈലിയായി മുരളി ഗോപിയും ചിത്രത്തിലെത്തുന്നു. ഇനിയ ആണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, രണ്‍ജി പണിക്കര്‍, സുദേവ് നായര്‍, ലാല്‍, സുധീര്‍ കരമന, പി.ബാലചന്ദ്രന്, ഡോ.റോണി, മീര വാസുദേവ് തുടങ്ങി താര നിരതന്നെ ചിത്രത്തിലുണ്ട്.
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം. ജയചന്ദ്രന് ഈണം നല്കുന്നു. ആല്‍ബി ഛായാഗ്രഹണവും, ശ്രീകാന്ത് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.