വിജയ് സേതുപതി പിന്മാറി; നാഗ ചൈതന്യ 'ലാല്‍ സിംഗ് ഛദ്ദ'യില്‍ എത്തിയത് ഇങ്ങനെ

ആമിര്‍ ഖാനൊപ്പം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് തെലുങ്ക് നടന്‍ നാഗ ചൈതന്യ. ലാല്‍ സിംഗ് ഛദ്ദ എന്ന ചിത്രത്തിലാണ് നാഗ ചൈതന്യ അഭിനയിക്കുന്നത്. ആമിറിനും കിരണ്‍ റാവുവിനും സംവിധായകനും ഒപ്പമുള്ള ചിത്രം പങ്കുവച്ചാണ് സിനിമയില്‍ ബാല എന്ന കഥാപാത്രമായി എത്തുന്ന വിവരം നടന്‍ അറിയിച്ചിരിക്കുന്നത്.

ലാല്‍ സിംഗ് ഛദ്ദയില്‍ നാഗ ചൈതന്യ വേഷമിടും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. വിജയ് സേതുപതിയെയാണ് ചിത്രത്തില്‍ ആദ്യം പരിഗണിച്ചിരുന്നത്. ഡേറ്റ് സംബന്ധിച്ച പ്രശ്നങ്ങള്‍ കൊണ്ട് ലാല്‍ സിംഗ് ഛദ്ദയില്‍ നിന്നും വിജയ് സേതുപതി പിന്മാറിയിരുന്നു. ഇതോടെയാണ് നാഗ ചൈതന്യ എത്തിയത്.

കരീന കപൂര്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. 1994ല്‍ പുറത്തിങ്ങിയ ഹോളിവുഡ് ചിത്രം “ഫോറസ്റ്റ് ഗംപി”ന്റെ ഹിന്ദി പതിപ്പാണ് ലാല്‍ സിംഗ് ചദ്ദ. ആമിര്‍ ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ സംവിധാനം ചെയ്ത അദ്വൈത് ചന്ദനാണ് ലാല്‍ സിംഗ് ചദ്ദ ഒരുക്കുന്നത്. ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ കാമിയോ റോളില്‍ എത്തുന്നുണ്ട്.

Aamir Khan To Restart Laal Singh Chaddha Shoot In Turkey Post Lockdown -  Filmibeat

അതുല്‍ കുല്‍ക്കര്‍ണിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡല്‍ഹി, രാജസ്ഥാന്‍, ചണ്ഡിഗഡ്, അമൃത്‌സര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ചിത്രീകരണം നടന്നിരുന്നു. അതേസമയം, ലവ് സ്‌റ്റോറി, താങ്ക്യൂ എന്നിവയാണ് ആമിറിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍.