സ്പിൻ മാന്ത്രികന്റെ ജീവിതം; '800' ന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്ത് സച്ചിൻ

എം. എസ് ശ്രീപതി സംവിധാനം ചെയ്യുന്ന ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ  ബയോപിക് ‘800’ ന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. 

മുത്തയ്യ മുരളീധരനും മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ സനത്ത് ജയസൂര്യയും പങ്കെടുത്ത ചടങ്ങിൽ സച്ചിൻ ടെണ്ടുൽക്കറാണ് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലര്‍ റിലീസ് ചെയ്തത്.

ട്രെയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ വിവേക് രംഗചാരി നിർമ്മിക്കുന്ന ചിത്രത്തിൽ  മധുർ മിട്ടാലാണ്  മുത്തയ്യ മുരളീധരനായി വേഷമിടുന്നത്.  ആർ. ഡി രാജശേഖർ ഛായഗ്രഹണവും പ്രവീൺ എഡിറ്റിങ്ങും ജിബ്രാൻ  സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ചിത്രം  ഒക്ടോബർ 6 ന് റിലീസ് ചെയ്യും. 

സ്പിൻ മാന്ത്രികന്റെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോൾ ഒരുപാട് പ്രതീക്ഷകളോടെയാണ് ആരാധകരും പ്രേക്ഷക സമൂഹവും കാത്തിരിക്കുന്നത്.