'12,000 രൂപയ്ക്ക് അഭിനയിക്കാൻ വരാമെന്ന് മാധുരി ദീക്ഷിത് പറഞ്ഞതാണ്, പക്ഷെ വേണ്ടാന്ന് വെച്ചു..!' ഇന്ന് ഓർക്കുമ്പോൾ നഷ്ടം തോന്നുന്നുവെന്ന് മുകേഷ്

ബോളിവുഡിന്റെ താര റാണിമാരിൽ പ്രധാനിയാണ് മാധുരി ദീക്ഷിത്. മലയാളത്തിൽ അഭിനയിക്കാണമെന്ന് ആഗ്രഹിച്ച് വന്നിട്ടും, മാധുരിയെ വേണ്ടെന്ന് വെച്ചതിനെപ്പറ്റി തുറന്നു പറഞ്ഞ് മുകേഷ്. തന്റെ യുട്യൂബ് ചാനലായ മുകേഷ് സ്പീക്കിങിലൂടെയാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. നിരവധി ബോളിവുഡ് താരങ്ങൾ മലയാള സിനിമയുടെ ഭാ​ഗമായി കൊണ്ടിരിക്കുന്ന സമയത്താണ് മാധുരിയെ വേണ്ടന്ന് വെയ്ക്കുന്നതെന്നും മുകേഷ് പറഞ്ഞു.

മമ്മൂട്ടിയെയും മുകേഷിനെയും പ്രധാന കഥാപാത്രമാക്കി നിർമ്മിക്കുന്ന അമ്പിളി എന്ന സിനിമയ്ക്ക് നായിക ഇല്ലാത്തതിനെ തുടർന്നാണ് അണിയറപ്രവർത്തർ മാധുരിയെ കണ്ടത്തുന്നത്. പക്ഷെ പ്രതിഫലമായി 15000 രൂപയാണ് ചോദിച്ചത്. അന്ന് അത് വലിയ തുകയാണ്. മാത്രമല്ല ആ പെൺകുട്ടി അന്ന് ബോളിവുഡിൽ മുഖം കാണിച്ച് തുടങ്ങിയിട്ടെയുള്ളൂ.

അത്രയും വലിയ തുക എടുക്കാനില്ലാത്തതിനാൽ ആ പെൺകുട്ടി വേണ്ടെന്ന് അണിയറപ്രവർത്തകർ തീരുമാനിക്കുകയിരുന്നെന്നും, പിന്നീട് സുപ്രിയ പതക്കെന്ന് പേരുള്ള ഹിന്ദി നടിയാണ് ആ ചിത്രത്തിൽ അഭിനയിച്ചതെന്നും മുകേഷ് പറഞ്ഞു. പിന്നിട് ഒരിക്കൽ ആ ചിത്രത്തിന്റെ പ്രോഡക്ളൻ കൺട്രോളർ വിളിച്ചാണ് അത് മാധുരി ദീക്ഷിതായിരുന്നു വെന്ന് പറഞ്ഞത്.

അന്ന് മാധുരിയെ കൊണ്ടുവന്നിരുന്നെങ്കിൽ ഇന്ന് എനിക്ക് പറയാമായിരുന്നു മാധുരിക്കൊപ്പം നായകനായി അഭിനയിച്ചിട്ടുണ്ടെന്നും മുകേഷ് കൂട്ടിച്ചേർത്തു. ബോളിവുഡിലെ മികച്ച നർത്തകിമാരിൽ ഒരാൾ കൂടിയാണ് മാധുരി. അഭിനയ ശേഷിയും നൃത്തചാരുതയും സൗന്ദര്യവും ഒത്തിണങ്ങിയ മാധുരിയെ വളരെ പെട്ടെന്നാണ് ബോളിവുഡ് കീഴടക്കിയത്. തേസാബ് എന്ന ചിത്രത്തിലൂടെയാണ് മാധുരി ബോളിവുഡിന്റെ താരറാണി പദവിയിലേയ്ക്ക് ഉയർന്നത്.