ഭക്തിവ്യവസായത്തെയും ആൾദൈവങ്ങളെയും പരിഹസിച്ച് മൂക്കുത്തി അമ്മൻ; വൈറലായി ട്രെയിലർ

നയൻതാര ചിത്രം  “മൂക്കുത്തി അമ്മന്റെ  ട്രെയിലർ വൈറലാകുന്നു. ആൾദൈവങ്ങളെയും  അന്ധവിശ്വാസങ്ങളെയും ഹാസ്യാത്മകമായി  വിമർശിക്കുന്ന ചിത്രമാണ് “മൂക്കുത്തി അമ്മൻ” എന്നാണ് ട്രെയിലർ നൽകുന്ന സൂചന.

ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ നവംബർ 14-നാണ് ചിത്രം റിലീസാവുന്നത്. ദീപാവലി റിലീസായാണ് ചിത്രമെത്തുന്നത്. ചിത്രത്തിന്റെ സംവിധായകരിലൊരാളായ ആർ.ജെ. ബാലാജിയാണ് “മൂക്കുത്തി അമ്മനിൽ” നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ടൈറ്റിൽ കഥാപാത്രമായ മൂക്കുത്തി അമ്മനായാണ് നയൻതാര വേഷമിടുന്നത്. ബാലാജിയും എൻ.ജെ. ശരവണനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇരുവരും ചേർന്നാണ്.

സ്മൃതി വെങ്കട്ട്, ഉർവശി, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.