പൃഥ്വിരാജ് മുതല്‍ അനശ്വര രാജന്‍ വരെ; 2020-ല്‍ വിവാദങ്ങളില്‍ പെട്ട താരങ്ങള്‍

സിനിമാ വ്യവസായത്തെ സംബന്ധിച്ച് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഈ വര്‍ഷം. കോവിഡും ലോക്ഡൗണും ഒക്കെയായി സംഭവബഹുലമായ ഒരു വര്‍ഷം കൊഴിയുമ്പോള്‍ സിനിമ അതിജീവനത്തിന്റെ പാതയിലാണ്. സിനിമാതാരങ്ങള്‍ വിവാദങ്ങളില്‍ പെടുകയും കടുത്ത സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവുകയും ചെയ്ത വര്‍ഷം കൂടിയാണ് 2020.

ബോളിവുഡ് താരങ്ങള്‍ മുതല്‍ മോളിവുഡ് താരങ്ങള്‍ വരെ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായി. പൃഥ്വിരാജ് മുതല്‍ അനശ്വര രാജന്‍ വരെയുള്ള താരങ്ങള്‍ വിവാദത്തിലായി. കനത്ത വിമര്‍ശനങ്ങളും സൈബര്‍ അതിക്രമങ്ങളുമാണ് താരങ്ങള്‍ക്ക് നേരെ ഉയര്‍ന്നത്.

പൃഥ്വിരാജ്:

വാരിയംകുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പ്രമേയമാക്കി വാരിയംകുന്നന്‍ സിനിമ പ്രഖ്യാപിച്ചതോടെയാണ് പൃഥ്വിരാജ് വിവാദങ്ങളില്‍ നിറഞ്ഞത്. മലബാര്‍ ലഹളയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു.

വാരിയംകുന്നന്റെ

ചിത്രത്തില്‍ നിന്നും പൃഥ്വിരാജ് പിന്മാറണം എന്ന് പറഞ്ഞാണ് സൈബര്‍ ആക്രമണം നടന്നത്. അതേസമയം, നാല് സിനിമകളാണ് മലബാര്‍ ലഹളയെ ആസ്പദമാക്കി ഒരുങ്ങുന്നത്.

ഗീതു മോഹന്‍ദാസ്:

Wish my dad were alive: Geetu Mohandas on Moothon premiere at TIFF

മൂത്തോന്‍ ചിത്രത്തില്‍ പ്രവര്‍ത്തിച്ച കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യര്‍, സംവിധായിക തനിക്ക് പ്രതിഫലം തന്നിട്ടില്ല എന്ന് പറഞ്ഞെത്തിയതോടെയാണ് ഗീതു മോഹന്‍ദാസ് വിവാദത്തില്‍ പെട്ടത്. ഗീതുവിന്റെയും സിനിമയുടെയും പേര് പറയാതെ ആയിരുന്നു സ്റ്റെഫിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പ്രതിഫലം ചോദിച്ചപ്പോള്‍ “സ്റ്റെഫി ജനിക്കുമ്പോള്‍ ഞാന്‍ സിനിമയില്‍ വന്ന ആളാണ്” എന്നായിരുന്നു സംവിധായികയുടെ പ്രതികരണമെന്നായിരുന്നു സ്റ്റെഫിയുടെ വെളിപ്പെടുത്തല്‍. പിന്നാലെ സഹസംവിധായികയായി പ്രവര്‍ത്തിക്കുന്ന അയിഷ സുല്‍ത്താന ആരോപണം ഗീതുവിന് നേരെയാണെന്ന് വ്യക്തമാക്കി രംഗത്തെത്തി. ഇതിനെതിരെ ഗീതു മോഹന്‍ദാസ് രംഗത്തെത്തിയിരുന്നു.

പാര്‍വതി തിരുവോത്ത്:

One Star System Will Always Get Replaced by Another: Parvathy Thiruvothu

സംവിധായിക വിധു വിന്‍സെന്റ് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയില്‍ നിന്നും രാജി വച്ചതോടെയാണ് പാര്‍വതി വിവാദങ്ങളില്‍ പെട്ടത്. പാര്‍വതി ഉള്‍പ്പെടെയുള്ള ചില താരങ്ങളെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു വിധു വിന്‍സെന്റിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. വിധുവിന്റെ ആരോപണങ്ങള്‍ക്ക് പാര്‍വതി മറുപടിയും നല്‍കിയിരുന്നു.

അഹാന കൃഷ്ണ:

Ahaana Krishna

തിരുവനന്തപുരത്ത് പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക് ഡൗണിനെയും സ്വര്‍ണകടത്ത് കേസിനെയും ബന്ധപ്പെടുത്തി അഹാന പങ്കുവെച്ച ഇന്‍സ്റ്റാഗ്രാം സ്റ്റോറി വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതോടെ എ ലവ് ലെറ്റര്‍ ടു സൈബര്‍ ബുള്ളീസ് എന്ന വീഡിയോയും താരം പങ്കുവെച്ചിരുന്നു.

സൈബര്‍ ആക്രമണം എന്ന പേരില്‍ ഒരു കമന്റിന്റെ പകുതി ഭാഗം മറച്ചു വച്ച് പങ്കുവെച്ചു എന്ന് ആരോപണവും താരത്തിനെതിരെ ഉയര്‍ന്നിരുന്നു. വിവാദം കനത്തതോടെ താരം മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. കുറുപ്പ് സിനിമയുടെ സ്‌നീക്ക് പീക്ക് വീഡിയോയ്ക്ക് കമന്റിട്ടതിന് എതിരെയും അഹാനയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

അനശ്വര രാജന്‍:

Actress Anaswara Rajan Lashes Out at Trolls Who Abused Her for Wearing Shorts

പതിനെട്ടാം പിറന്നാള്‍ ദിനത്തില്‍ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ച ചിത്രങ്ങള്‍ പങ്കുവെച്ചതോടെയാണ് അനശ്വരയ്‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണങ്ങള്‍ നടന്നത്. ഇതോടെ താരത്തിന് പിന്തുണയര്‍പ്പിച്ച് വീ ഹാവ് ലെഗ്‌സ് എന്ന കാമ്പയ്‌നുമായി മലയാളത്തിലെ മുന്‍നിര നടിമാരും നടന്‍മാരുമടക്കം രംഗത്തെത്തിയിരുന്നു.

അനിഖ സുരേന്ദ്രന്‍:

Photoshoot of Anikha Surendran dressed in banana leaves goes VIRAL - Malayalam News - IndiaGlitz.com

ബാലതാരമായ അനിഖ സുരേന്ദ്രന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കാണ് അശ്ലീല കമന്റുകള്‍ എത്തിയത്. പതിനാറ് വയസ് മാത്രം പ്രായമുള്ള താരത്തെ പോലും വെറുതെ വിടുന്നില്ല എന്ന് പ്രതികരിച്ച് ചില താരങ്ങള്‍ ഈ കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ച് പ്രതികരിച്ചിരുന്നു.

മീനാക്ഷി:

Meenakshi wishes Raju Vettan a happy birthday, Pongala on social media - Mix India

ബാലതാരമായ മീനാക്ഷി പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതോടെയാണ് സൈബര്‍ ആക്രമണം ഉണ്ടായത്. പൃഥ്വിരാജിന്റെ പിറന്നാളിന് ആശംസകള്‍ നേര്‍ന്നായിരുന്നു മീനാക്ഷിയുടെ പോസ്റ്റ്. വര്‍ഗീയ പരാമര്‍ശം അടങ്ങുന്നതായിരുന്നു അവഹേളനപരമായ കമന്റ്. ആരോഗ്യവകുപ്പ് ജീവനക്കാരിയായ സ്ത്രീയുടെ പ്രൊഫൈലില്‍ നിന്നാണ് കമന്റ് വന്നത്.