മമ്മൂട്ടിയും മോഹന്‍ലാലും വരെ നിരാശപ്പെടുത്തിയ 2022

2022 എന്ന വര്‍ഷം തീരാന്‍ പോവുകയാണ്. കോവിഡിന് ശേഷം സിനിമാ ലോകം ഒന്ന് കരകയറി തുടങ്ങിയ വര്‍ഷമായിരുന്നു 2022. അതുകൊണ്ട് തന്നെ ഒരുപാട് സിനിമകള്‍ ഈ വര്‍ഷം തിയേറ്ററുകളല്‍ എത്തിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമയില്‍ തെന്നിന്ത്യന്‍ സിനിമകള്‍ ആധിപത്യം സ്ഥാപിച്ച വര്‍ഷം കൂടിയാണ് 2022. മലയാളത്തിലും ഒരുപാട് വമ്പന്‍ സിനിമകള്‍, അതായത് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നല്ല സിനിമകള്‍ എത്തിയിട്ടുണ്ട്. എന്നാല്‍ വലിയ പ്രതീക്ഷയോടെ എത്തുകയും ആരാധകരെ നിരാശരാക്കുകയും സിനിമ ചെയ്തിട്ടുണ്ട്. വലിയ ആഘോഷത്തോടെ വന്ന പല സിനിമകളും തിയേറ്ററില്‍ എത്തിയപ്പോള്‍ ചീറ്റിപ്പോയ പടക്കങ്ങളായി. വലിയ പ്രതീക്ഷയോടെ വരികയും എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തുകയും ചെയ്ത സൂപ്പര്‍താര സിനിമകള്‍ വരെ ഈ വര്‍ഷം ഉണ്ടായിട്ടുണ്ട്.

Aaraattu' review: Unoriginal mish-mash of classic 'Mohanlal moments' and tropes - The Week

അതില്‍ ആദ്യത്തേത് മോഹന്‍ലാല്‍ ചിത്രം ആറാട്ട് ആണ്. മോഹന്‍ലാല്‍-ബി. ഉണ്ണികൃഷ്ണന്‍-ഉദയ കൃഷ്ണ കോംമ്പോയില്‍ എത്തിയ സിനിമ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഫ്‌ളോപ്പുകളില്‍ ഒന്നാണ്. ഫെബ്രുവരി 18ന് ആണ് സിനിമ തിയേറ്ററില്‍ എത്തിയത്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനം, ഉദയകൃഷ്ണയുടെ തിരക്കഥ മുതല്‍ മോഹന്‍ലാലിന്റെ പ്രകടനം വരെ നിരാശപ്പെടുത്തുന്നതായിരുന്നു. സിനിമയിലെ രംഗങ്ങളിലെ നാടകീയതയും മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ ഓവര്‍ ആക്ടിംഗുമൊക്കെ സിനിമാസ്വാദകരെ നിരാശരാക്കി.

Mammootty starrer 'CBI 5' to be released next month | Entertainment News | English Manorama

2022 എന്നത് പൊതുവെ മമ്മൂട്ടി ഭരിച്ച വര്‍ഷമായിട്ടാണ് സിനിമാസ്വാദകര്‍ കാണുന്നത്. ഭീഷ്മപര്‍വ്വം, പുഴു, റോഷാര്‍ക്ക്, നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങിയ മമ്മൂട്ടി സിനിമകള്‍ എല്ലാം തന്നെ വിജയമായിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിബിഐ 5: ദ ബ്രെയ്ന്‍ എന്ന സിനിമ നിരാശയാണ് സമ്മാനിച്ചത്. കെ മധു-മമ്മൂട്ടി-എസ് എന്‍ സ്വാമി കോംമ്പോയില്‍ സിബിഐ പരമ്പരയിലെ അഞ്ചാം ചിത്രം എത്തുമ്പോള്‍ ആരാധകരുടെ മനസില്‍ ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ പേരില്‍ മാത്രം ബ്രെയിനുള്ള സിനിമയായി ഒടുങ്ങാനായിരുന്നു സിബിഐ 5 ന്റെ വിധി. സിനിമയുടെ തിരക്കഥയിലെയും മേക്കിംഗിലെയും പാളിച്ചകള്‍ ചിത്രത്തെ ഫ്‌ളോപ്പിലേക്ക് നയിക്കുകയായിരുന്നു.

Jack N Jill Movie

വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ശിവന്‍ വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്നു എന്ന വാര്‍ത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. സന്തോഷ് ശിവന്റെ സിനിമയില്‍ മഞ്ജു വാര്യര്‍ നായികയാകുന്നു എന്നതും ഏറെ പ്രതീക്ഷ ഉണര്‍ത്തിയിരുന്നു. എന്നാല്‍ പ്രതീക്ഷയോടെ തിയേറ്ററിലെത്തിയ ആരാധകര്‍ക്ക് ലഭിച്ചത് നിരാശയുടെ രണ്ട് മണിക്കൂറായിരുന്നു. സൗബിന്റെ പ്രകടനം മുതല്‍ സിനിമയുടെ കഥയടക്കം സകലതും കടുത്ത ട്രോളുകള്‍ക്ക് ഇരയായി മാറുകയായിരുന്നു.

Monster Movie Review: A homophobic failure

വീണ്ടുമൊരു സൂപ്പര്‍ ഹിറ്റ് സംവിധായകനൊപ്പം കൈ കൊടുത്ത് വീണ്ടും മറ്റൊരു ഫ്‌ളോപ്പ് കൂടി മോഹന്‍ലാലിന്റെ കരിയറില്‍ ഈ വര്‍ഷം ഉണ്ടായിട്ടുണ്ട്. പുലിമുരുകന്‍ ഒരുക്കിയ വൈശാഖിനൊപ്പം വീണ്ടും മോഹന്‍ലാല്‍ എത്തിയപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു. ലെസ്ബിയന്‍ പ്രണയകഥ പ്രധാന വിഷയമാക്കിയത് പ്രതീക്ഷയുണര്‍ത്തിയിരുന്നു. എന്നാല്‍ അണ്ടര്‍കവര്‍ ഏജന്റായുള്ള മോഹന്‍ലാലിന്റെ ഈ വര്‍ഷത്തിലെ രണ്ടാമത്തെ സിനിമയും കനത്ത പരാജയമായി മാറി.

Gold Malayalam Movie OTT Release Date, Where & When to Watch? - JanBharat Times

ഈ സിനിമകളേക്കാള്‍ എല്ലാം ഏറ്റവും കൂടുതല്‍ പ്രതീക്ഷ ഉണ്ടായിരുന്നത് അല്‍ഫോണ്‍സ് പുത്രന്റെ സിനിമയ്ക്ക് വേണ്ടി ആയിരുന്നു. ഏഴ് വര്‍ഷത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ ഒരു സിനിമയുമായി എത്തുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷയുണ്ടാകുന്നത് സ്വാഭാവികതയാണ്. ഒട്ടും പുതുമയില്ലാത്ത സിനിമയാണെന്ന് പതിവ് പോലെ അല്‍ഫോണ്‍സ് മുന്നറിയിപ്പ് തന്നെങ്കിലും പൃഥ്വിരാജ്, നയന്‍താര എന്നിവര്‍ വേഷമിടുന്ന ഗോള്‍ഡ് സിനിമയ്ക്കായി പ്രതീക്ഷ ഏറെ ആയിരുന്നു. ഈ വര്‍ഷം പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തിയ സിനിമ കൂടിയായിരുന്നു ഗോള്‍ഡ്.

Read more

മലയാള സിനിമയെ സംബന്ധിച്ച് ഈ വര്‍ഷം ജയവും പരാജയങ്ങളും ഉണ്ടായിട്ടുണ്ട്. കന്നഡ, തമിഴ് സിനിമകള്‍ ഇന്ത്യന്‍ സിനിമാലോകത്തെ ഭരിച്ച വര്‍ഷമായിരുന്നു 2022. കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയത് കെജിഎഫ് 2, വിക്രം, പൊന്നിയിന്‍ സെല്‍വന്‍, കാന്താര എന്നീ സിനിമകളാണ്. എന്തായാലും ഈ വര്‍ഷം നിരാശപ്പെടുത്തിയവര്‍ അടുത്ത വര്‍ഷം സൂപ്പര്‍ ഹിറ്റുകളുമായി എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.