'യഥാര്‍ത്ഥ നായകന്മാര്‍ എല്ലായിപ്പോഴും തനിച്ചാണ്'; 'എലോണ്‍' ടീസര്‍

മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘എലോണി’ന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു.മോഹന്‍ലാലിന്റെ ജന്മദിനമായ ഇന്നലെ താരത്തിന് പിറന്നാള്‍ സമ്മാനമായാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ടീസര്‍ പുറത്തുവിട്ടത്.

യഥാര്‍ഥ നായകന്‍മാര്‍ എല്ലായ്പ്പോഴും തനിച്ചാണ് എന്ന ടാഗ്ലൈനോടെയാണ് ‘എലോണ്‍’ എത്തുക. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണിത്.

രാജേഷ് കുമാറിന്റെ തിരക്കഥയിലാണ് ചിത്രം എത്തുക. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

‘എലോണ്‍’ എന്ന ചിത്രത്തിന് എന്ത് പ്രമേയമാണ് എന്നതടക്കമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അഭിനന്ദന്‍ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.