മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാലിന് രണ്ട് ഗെറ്റപ്പുകള്‍? പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്

മോഹന്‍ലാല്‍ ലിജോ ജോസ് ചിത്രം ‘മലൈക്കോട്ടൈ വാലിബനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തില്‍ മോഹന്‍ലാല്‍ രണ്ട് വ്യത്യസ്ത ലുക്കുകളിലാകും എത്തുക എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്.

ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രായമായ ബോക്‌സിംഗ് ചാമ്പ്യനായാണ് അഭിനയിക്കുന്നത്. ആദ്യ ഗെറ്റപ്പില്‍ നീണ്ട താടിയുള്ള വലിയ ലുക്കിലാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. തന്റെ രണ്ടാം ഗെറ്റപ്പിനായി മോഹന്‍ലാല്‍ ഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പുകളിലാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

മലൈക്കോട്ടൈ വാലിബന്റെ ഒഫീഷ്യല്‍ ടീസര്‍ ഏപ്രിലില്‍ റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നതായും സൂചനകളുണ്ട്. വിഷു ദിനത്തോടനുബന്ധിച്ച് ഏപ്രില്‍ 14 വെള്ളിയാഴ്ച ടീസര്‍ റിലീസ് ചെയ്യും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും സൂചനകളുണ്ട്.സോണലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത് എന്നിവരും വാലിബനില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.

100 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ യുകെയില്‍ വെച്ചാകും നടക്കുക. നൂറ് ദിവസമാണ് വാലിബന്റെ ആകെ ഷെഡ്യൂള്‍. 10-15 കോടിവരെയാണ് മോഹന്‍ലാലിന്റെ പ്രതിഫലം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതിഫലം അഞ്ച് കോടിയാണ്.