ആശാ ശരത്തിന്റെ ഗ്ലോബൽ ഓൺലൈൻ പ്ലാറ്റ്‌ഫോം  മോഹൻലാൽ ഉദ്ഘാടനം ചെയ്തു

നർത്തകിയും നടിയുമായ ആശാ ശരത്തിന്റെ ഗ്ലോബൽ ഓൺലൈൻ പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്ത്  മോഹൻലാൽ. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഓൺലൈനായി തന്നെയാണ് ഈ സംരംഭത്തിന് ഉദ്ഘാടനം നിർവഹിച്ചത്.

ഗ്ലോബൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ ലോകത്തിന്റെ വിവിധ കോണുകളിലുളള കുട്ടികളെയും കലാപ്രേമികളെയും നൃത്തം, സംഗീതം തുടങ്ങിയവ  ഓൺലൈൻ ക്ലാസുകളിലൂടെ പഠിപ്പിക്കലാണ് ലക്ഷ്യമിടുന്നത്.

ദുബായിൽ ആശ ശരത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വിദ്യാലയവും പ്രവർത്തിക്കുന്നുണ്ട്.