'ഒടിയന്റെ' ഹിന്ദി പതിപ്പ് ഏറ്റെടുത്ത് ബോളിവുഡ്, മൂന്ന് ആഴ്ച കൊണ്ട് കോടി കാഴ്ച്ചക്കാര്‍!

മോഹന്‍ലാല്‍ ചിത്രം ‘ഒടിയന്റെ’ ഹിന്ദി പതിപ്പ് ഏറ്റെടുത്ത് ബോളിവുഡ്. മൂന്ന് ആഴ്ച കൊണ്ട് ചിത്രം ഒരു കോടി പ്രേക്ഷകരിലേക്കാണ് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഒപ്പം മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളും ശ്രീകുമാര്‍ നേര്‍ന്നു.

കുറിപ്പ് ഇങ്ങനെ..

ഒരു കോടി ഹിന്ദി പ്രേക്ഷകരിലേയ്ക്ക് മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഒടിയന്‍ എത്തിയ സന്തോഷം പങ്കുവെയ്ക്കുന്നു. മൊഴിമാറ്റിയ ഹിന്ദി ഒടിയന്‍ യുട്യൂബില്‍ വീക്ഷിച്ച പ്രേക്ഷകര്‍ ലാലേട്ടന്റെ അതുല്യ പ്രതിഭയെ അഭിനന്ദിക്കുകയാണ് കമന്റ് ബോക്‌സ് നിറയെ…

RRR ഹിന്ദിയില്‍ വിതരണം ചെയ്യുകയും കഹാനി, ഗംഗുഭായ് തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ നിര്‍മ്മിക്കുകയും ചെയ്ത പെന്‍മൂവി സാണ് ഒടിയന്‍ ഹിന്ദി പ്രേക്ഷകരില്‍ എത്തിച്ചത്. 1,00,00,000 പിറന്നാള്‍ ആശംസകള്‍ ലാലേട്ടാ..