അടുത്ത ചിത്രത്തെക്കുറിച്ച് മോഹന്‍ലാലിന്റെ ഔദ്യോഗിക പ്രഖ്യാപനം

തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി മോഹന്‍ലാല്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ അജോയ് വര്‍മ്മ ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയില്‍ തുടങ്ങിയ കാര്യം പ്രഖ്യാപിച്ചത്.

ഒരു നടന്‍ എന്ന നിലയില്‍ ഈ പ്രോജക്ടില്‍ തനിക്ക് വലിയ താല്‍പര്യമുണ്ടെന്നും ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ ആകാംക്ഷയുണ്ടെന്നും മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. ഷൂട്ടിംഗ് ലൊക്കേഷനില്‍നിന്നുള്ള ചിത്രങ്ങള്‍ പോസ്റ്റഛ് ചെയ്തിട്ടുണ്ടെങ്കിലും മോഹന്‍ലാലിന്റെ ലുക്ക് ഇതില്‍ ഇല്ല.

ഇതുവരെ പേരിടാത്ത ചിത്രം നിര്‍മ്മിക്കുന്നത് സന്തോഷ് ടി കുരുവിളയാണ്. സാജു തോമസാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രാഹകന്‍.