'സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണം'; അഭ്യര്‍ത്ഥനയുമായി നടന്‍ മോഹന്‍

സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയുമായി എണ്‍പതുകളിലെ ജനപ്രിയ നടന്‍ മോഹന്‍. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ ‘ഹരാ’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. ഈ ചിത്രത്തില്‍ ആര്‍ത്തവ അവധി എന്ന വിഷയം മോഹന്റെ കഥാപാത്രം കൈകാര്യം ചെയ്യുന്നുണ്ട്. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോടുള്ള താരത്തിന്റെയും ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരുടെയും അഭ്യര്‍ത്ഥന.

‘ചിത്രത്തില്‍ മോഹന്റെ കഥാപാത്രം തന്റെ മകളുടെ സ്‌കൂളില്‍ ആര്‍ത്തവ അവധി അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ഒരു രംഗം ഞങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത്, സ്പാനിഷ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തെക്കുറിച്ച് കേള്‍ക്കുന്നത് സന്തോഷകരമാണ്. നമ്മുടെ മുഖ്യമന്ത്രി എംകെ സ്റ്റാലിനും സമാനമായ തീരുമാനം ഞങ്ങളുടെ നാട്ടിലും നടപ്പിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ പത്ര പ്രസ്താവനയില്‍ പറയുന്നു.

Read more

ഒരു ആക്ഷന്‍ ഡ്രാമ ആയാണ് ചിത്രം ഒരുങ്ങുന്നത്. ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം വിജയ് ശ്രി ജിയാണ് സംവിധാനം ചെയ്യുന്നത്.