മോദി ക്ഷണിച്ചതിന്റെ ആവേശത്തില്‍ അബദ്ധത്തില്‍ വീണ് വിവേക് ഒബ്‌റോയ്; സല്‍മാന്‍ ചിത്രത്തിന് അറിയാതെ പ്രചാരണം നല്‍കി നടന്‍

സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചതിന് പിന്നാലെ വിവേക് ഒബ്‌റോയിയ്ക്ക് പറ്റിയ അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കപ്പെട്ട വിവരം തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം ആരാധകരെ അറിയിച്ചത്.

സത്യപ്രതിജ്ഞാ ചടങ്ങിനു ക്ഷണിക്കപ്പെട്ടതിലൂടെ ഞാന്‍ ബഹുമാനിതനായിരിക്കുന്നു. മൂന്നു തവണ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദി തന്റെ യാത്രയില്‍ ഇപ്പോള്‍ ഭാരതത്തിന്റെ പ്രധാനമന്ത്രിയാവുന്നത് ഞാന്‍ കണ്ടു കൊണ്ടിരിക്കുകയാണ്. അസാധാരണമായ ചരിത്രത്തിന്റെ ഒരു ചെറിയ ഭാഗമാവാന്‍ കഴിഞ്ഞതായ തോന്നല്‍, വീണ്ടുമൊരിക്കല്‍ക്കൂടി…! എന്നായിരുന്നു ട്വീറ്റ്.

Vivek Oberoi accidentally promotes Salman Khan

അതില്‍ ഭാരത് എന്ന ഹാഷ് ടാഗാണ് അബദ്ധത്തിന് കാരണമായത്. സല്‍മാന്റെ പുതിയ ചിത്രം ഭാരതിന്റെ ഹാഷ് ടാഗുകള്‍ ട്വിറ്ററില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. വിവേക് ഹാഷ് ടാഗ് നല്‍കിയപ്പോള്‍ സല്‍മാന്റെ ഇമോജിയും പ്രത്യക്ഷപ്പെട്ടു. ഇത് ചൂണ്ടിക്കാട്ടി ആരാധകര്‍ രംഗത്തു വന്നതോടെയാണ് അബദ്ധം പിണഞ്ഞ വിവരം വിവേക് മനസ്സിലാക്കിയത്. ഉടനെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് പുതിയ ട്വീറ്റ് ചെയ്തു. ഭാരതിന് ഹാഷ് ടാഗ് നല്‍കാതെയാണ് വിവേക് പിന്നീട് ട്വീറ്റ് ചെയ്തത്.

2003 ലാണ് വിവേക്- സല്‍മാന്‍ പ്രശ്നം രൂക്ഷമാകുന്നത്. ഐശ്വര്യയുമായുള്ള സൗഹൃദം അവസാനിപ്പിച്ചില്ലെങ്കില്‍ തന്നെ കൊല്ലുമെന്ന് സല്‍മാന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി വിവേക് ആരോപിച്ചിരുന്നു